ADVERTISEMENT

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) ആഗോള വിഭാഗമാണ് എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡ് (NIPL). ഇവർ യൂറോപ്യൻ പേയ്‌മെന്റ് സേവനദാതാക്കളായ വേൾഡ് ലൈനുമായി സഹകരിച്ചാണ് യു പി ഐ വഴി പണമിടപാട് നടത്തുന്നത്. ഈ പങ്കാളിത്തം യൂറോപ്പിലുടനീളം ഇന്ത്യൻ പേയ്‌മെന്റ് മാർഗങ്ങള്‍ വിപുലമാക്കും.

ഇതനുസരിച്ച് വേൾഡ്‌ലൈനിന്റെ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഇടപാട് യൂറോപ്പിലെ വ്യാപാരികളുടെ പോയിന്റ്-ഓഫ്-സെയിൽ (PoS) സംവിധാനം ഉപയോഗിച്ച് ഇന്ത്യക്കാരിൽ നിന്ന് യുപിഐ പേയ്‌മെന്റുകൾ സ്വീകരിക്കാനാകും പിന്നീട്, ഇന്ത്യൻ ഉപഭോക്താക്കൾക്ക് അവരുടെ റുപേ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് യൂറോപ്പിൽ പേയ്‌മെന്റുകൾ നടത്താനും കഴിയും. ഇന്ത്യൻ ടൂറിസ്റ്റുകള്‍ക്ക് ഉപകാരപ്രദമാണിത്. നിലവിൽ, ഇന്ത്യൻ ഉപഭോക്താക്കൾ വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ ഗ്ലോബൽ കാർഡ് നെറ്റ്‌വർക്കുകൾ വഴിയാണ് പണമടയ്ക്കുന്നത്.

English Summary : UPI Payment is Possible in Europe also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com