ADVERTISEMENT

മുടക്കുന്ന ഓരോ പണത്തിനും മികച്ച മൂല്യം തിരികെ ലഭിക്കുന്നതിലാണ് ഓരോരുത്തരും ഇപ്പോൾ ശ്രദ്ധവെക്കുന്നത്. അതുകൊണ്ടു തന്നെ ഉൽസവ സീസണിലും പോക്കറ്റിനു താങ്ങാവുന്ന പർച്ചേസിനോടാണ് എല്ലാവര്‍ക്കും താൽപ്പര്യം. ഉപഭോക്താക്കളുടെ ഈ താൽപ്പര്യം അറിയുന്ന ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലിന്റെ മികച്ച ഓഫറുകൾ കുറച്ചു ദിവസങ്ങള്‍ കൂടിയേ ഉപഭോക്താക്കള്‍ക്ക് ലഭിക്കൂ. ദീപാവലിക്കണിയാനുള്ള വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഷൂസ്, ഹാന്‍ഡ്ബാഗുകള്‍, വാച്ചുകള്‍, ഇലക്ട്രോണിക്‌സുകള്‍ തുടങ്ങിയവയിലെല്ലാം വമ്പിച്ച വിലക്കുറവിൽ വാങ്ങാനുള്ള അവസരം ഇപ്പോൾ ആമസോണിൽ ലഭ്യമാണ്.

ഉൽസവ സീസണും വിവാഹ സീസണും അടുത്തിരിക്കുന്നതിനാല്‍, നിങ്ങളുടെ വാര്‍ഡ്രോബിനുള്ള മികച്ച ഓപ്ഷനുകള്‍ സംഭരിക്കുന്നതിനുള്ള സമയമാണിത്. മികച്ച ഡീലുകള്‍ കണ്ടെത്തുകയും കുറഞ്ഞ വിലയില്‍ ഒന്നിലധികം ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും ചെയ്യാം. വീട്, അടുക്കള, പൂന്തോട്ടം, ഫര്‍ണിച്ചര്‍, സ്പോര്‍ട്സ് തുടങ്ങിയെന്തും ഇപ്പോള്‍ ആമസോണില്‍ ലഭിക്കും. പുതിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്കും ഡ്രസിന് യോജിക്കുന്ന ചെരുപ്പകളും മറ്റും തിരഞ്ഞെടുക്കുന്നതിനുമെല്ലാം പറ്റിയ സമയമാണിത്. 

80% ഓഫറുകളോടെ ഹോം ഡെക്കോര്‍

വീട് മോടി കൂട്ടാന്‍ പഴയതെല്ലാം മാറ്റി പുതിയവ വാങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? 80% വരെ വിലക്കിഴവില്‍ ഇഷ്ടപ്പെട്ടവ സ്വന്തമാക്കാം. ഹോം ഡെക്കോര്‍, ഹോം ഫര്‍ണിഷിങ്, ഹോം ലൈറ്റിങ്, ഹോം ഓര്‍ഗനൈസേഴ്സ് തുടങ്ങിയവയ്‌ക്കെല്ലാം വമ്പിച്ച വിലക്കിഴിവാണ് നല്‍കുന്നത്. ഈ ദീപാവലി സെയിലില്‍ മികച്ച ബ്രാന്‍ഡുകളില്‍ നിന്നുള്ള ശേഖരങ്ങളാണുള്ളതെന്ന് ആമസോൺ അവകാശപ്പെടുന്നു. 

amazon1

എല്‍ഇഡി ബള്‍ബുകള്‍ക്കും സ്മാര്‍ട്ട് ലൈറ്റുകള്‍ക്കും മറ്റും 65% വരെ കിഴിവ്, ദൈനംദിന ഹോം ഉല്‍പ്പന്നങ്ങള്‍ക്ക് 59% വരെ കിഴിവ്, ബ്ലാങ്കറ്റുകള്‍ക്കും കംഫര്‍ട്ടറുകള്‍ക്കും 58% വരെ കിഴിവ് ഇങ്ങനെ പോകുന്നു ഓഫറുകള്‍. 199 രൂപ വില മുതലുള്ള ബെഡ്ഷീറ്റുകളും 169 രൂപ വില മുതലുള്ള കര്‍ട്ടനുകളും 49 രൂപ വില മുതലുള്ള വിഗ്രഹങ്ങളും ഈ സെയിലില്‍ ലഭ്യമാണ്.

പുരുഷന്മാരുടെ ഫാഷന്‍: 80% വരെ കിഴിവില്‍

ഒരു ഷര്‍ട്ട്, ഒരു ജോഡി സണ്‍ഗ്ലാസ്, ഒരു ജോടി ജീന്‍സ് തുടങ്ങിയവയെല്ലാം ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ നിങ്ങളാഗ്രഹിക്കുന്ന വിലയ്ക്ക് വാങ്ങാന്‍ സാധിക്കും. ഫാസ്ട്രാക്ക്, അലന്‍ സോളി, അഡിഡാസ് തുടങ്ങി നിങ്ങള്‍ക്കിഷ്ടമുള്ള ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാം. 

മൊബൈലുകളും ആക്സസറികളും 49 രൂപ മുതല്‍

ആകര്‍ഷകമായ ഓഫറുകളാണ് മൊബൈലുകള്‍ക്കും ആക്‌സസറികളിലും നല്‍കിയിരിക്കുന്നത്. 40% ഓഫറുകളോടു കൂടിയാണ് മൊബൈല്‍ ഫോണുകളുടെ വില്‍പ്പന. അതേസമയം 149 രൂപ മുതലുള്ള ഹെഡ്‌ഫോണുകളും ലഭ്യമാണ്. 499 രൂപ വില മുതല്‍ ആരംഭിക്കുന്ന പവര്‍ബാങ്കുകള്‍, 49 രൂപ വില മുതല്‍ ആരംഭിക്കുന്ന കേബിളുകള്‍, 70% ഓഫറുകളോടെ ചാര്‍ജറുകള്‍, 49 രൂപ വില മുതലുള്ള മൊബൈല്‍ കവറുകള്‍, 59 രൂപ വില മുതലുള്ള സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുണ്ട്.

അതായത് നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതെല്ലാം പോക്കറ്റ് കാലിയാകാതെ സ്വന്തമാക്കാനാണ് ഈ അവസരം വഴിയൊരുക്കുന്നത്

English Summary : Amazon Great Indian Festival Offers Going on Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com