ADVERTISEMENT

ഒട്ടേറെ രാജ്യങ്ങളിൽ നിന്നും നിയമപരമായ രേഖകളില്ലാതെ പലരും കാനഡയിൽ ഓരോ വർഷവും എത്തി ചേരുന്നുണ്ട്. തങ്ങളുടെ രാജ്യങ്ങളെക്കാൾ സുഖപ്രദമായ ജീവിതവും, ജോലിയും, സർക്കാർ നൽകുന്ന സാമൂഹ്യ സുരക്ഷ പദ്ധതികളുടെ ആകർഷണവുമാണ് ഏതു വിധേനയും കാനഡയിൽ എത്തിച്ചേരാൻ പലരെയും പ്രേരിപ്പിക്കുന്നത്.

എന്നാൽ പൗരത്വം ലഭിക്കേണ്ട സമയം വരുമ്പോൾ ഇത്തരത്തിൽ മതിയായ രേഖകളില്ലാത്ത മാർഗത്തിലൂടെ കാനഡയിൽ എത്തിച്ചേർന്നവർക്ക് പ്രശ്നങ്ങളുണ്ടാകാറുണ്ട്. ഇപ്പോൾ ഇത്തരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അവർക്ക് പൗരത്വം കൊടുക്കുന്ന ഒരു പദ്ധതിക്ക് കാനഡ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. രേഖകളില്ലാതെ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനു വഴിയൊരുങ്ങിയാൽ അത് വലിയൊരു മാറ്റം കാനഡയുടെ സമ്പദ് വ്യവസ്ഥയിൽ കൊണ്ടുവരും.

കാനഡയിലെ തൊഴിൽ മേഖലയിൽ നിലവിൽ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്ത ഒരു സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ വിദേശ വിദ്യാർത്ഥികളെ കൂടുതൽ സമയം ജോലി ചെയ്യാൻ ഇപ്പോൾ അനുവദിക്കുന്നുണ്ട്. രേഖകളില്ലാത്ത കുടിയേറ്റക്കാർക്കും സ്ഥിര താമസത്തിനു അനുമതി കൊടുക്കുന്നത് കാനഡയിലെ തൊഴിലാളി ക്ഷാമം കുറയ്ക്കും. അത് കാനഡയിലെ തൊഴിലുടമകൾക്കും, കുടിയേറ്റക്കാർക്കും ഒരുപോലെ പ്രയോജനപ്രദമായിരിക്കും.

English Summary : Knows These Latest News Regarding PR in Cnada

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com