ADVERTISEMENT

പെട്ടെന്ന് പണം ലഭിക്കുന്നതിന് ആശ്രയിക്കാവുന്ന ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് ഗോള്‍ഡ് ലോണ്‍. അത് കൂടുതൽ അനായാസമാക്കുന്ന പല സംവിധാനങ്ങളും ധനകാര്യ സ്ഥാപനങ്ങൾ ഇന്ന് ലഭ്യമാക്കുന്നുണ്ട്. സ്വർണാഭരണങ്ങൾ മാത്രമല്ല ഡിജിറ്റൽ സ്വർണവും ഇന്ന് അനായാസം പണയം വയ്ക്കാനാകും. സോവറിൻ ഗോൾഡ് ബോണ്ട് പോലുള്ളവയുടെ സർട്ടിഫിക്കറ്റുകളും ഗോൾഡ് ഇടിഎഫ് വാങ്ങുമ്പോൾ ലഭിക്കുന്ന ഡിമാറ്റ് സർട്ടിഫിക്കറ്റുകളുമാണ് ഇത്തരം വേളകളിൽ ഈടായി നൽകുന്നത്. ഇതിനുപുറമേ ഓൺലൈനായി സ്വർണ വായ്പ എടുക്കാവുന്ന സൗകര്യം ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും നൽകുന്നുണ്ട്. ഡിജിറ്റൽ ഗോൾഡ് ലോൺ എടുക്കുകയാണെങ്കിൽ നിശ്ചിത ലിമിറ്റിലുള്ള വായ്പ, സൗകര്യം പോലെ എടുക്കുന്നതിനായി ഡെബിറ്റ് കാര്‍ഡും ലഭിക്കും. ഇതുപയോഗിച്ച് ആവശ്യമുള്ള തുക പിൻവലിക്കാം. അതിനുള്ള പലിശയും നൽകിയാൽ മതി.

ഇത്തരത്തിൽ സ്വർണ വായ്പയിലെ പുതിയ പ്രവണതകളെ കുറിച്ചറിയുന്നത് അത്യാവശ്യസമയങ്ങളിൽ ഉപകാരമാകും. ഇതുൾപ്പടെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു മനോരമ ഓൺലൈൻ–മലബാർ ഗോൾഡ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിൽ. കൂടുതൽ ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും സ്വർണം കൈകാര്യം ചെയ്യാൻ ജനങ്ങളെ പ്രാപ്തരാക്കുകയെന്നതാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിന്റെ ലക്ഷ്യം. സ്വർണത്തെ സംബന്ധിക്കുന്ന ഏതുതരം സംശയങ്ങൾക്കുമുള്ള ഉത്തരം സ്വർണ നിക്ഷേപരംഗത്തെ വിദഗ്ധർ ഈ വിഡിയോ പരമ്പരയിലൂടെ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: www.manoramaonline.com/citizen

മലയാളിയുടെ ജീവിതത്തിൽ നിർണായകമായ ഒരു സ്ഥാനമുണ്ട് സ്വർണത്തിന്. പ്രത്യേകിച്ചും സ്വ‍ർണാഭരണത്തിന്. പണയം വയ്ക്കുമ്പോൾ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് കൃത്യമായറിയുക. ബഹുഭൂരിപക്ഷം മലയാളികൾക്കും അറിവില്ലാത്ത ആഭരണത്തിന്റെ ഇത്തരം കാര്യങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലകയാകും ഇത്തവണത്തെ റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസ്. റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിലൂടെ 'ഡിജിറ്റൽ സ്വർണവും പണയം വയ്ക്കാനാകുമോ" എന്ന ഇത്തവണത്തെ വിഡിയോയിൽ വിശദമായി സംസാരിക്കുന്നത് ബാങ്കിങ് വിദഗ്ധനായ കെ എ ബാബു ആണ്.

ജ്വല്ലറി, നിക്ഷേപം, വൈറ്റ് ഗോൾഡ്, ശുദ്ധത, കരുതൽ, പണയം വയ്ക്കൽ, വിൽക്കൽ തുടങ്ങിയവ ഉൾപ്പെടെ സ്വർണത്തിന്റെ എല്ലാ ഉപയോഗ സാധ്യതകളെയും പറ്റിയുള്ള സംശയങ്ങൾക്ക് ഉത്തരമാകും ഗോൾഡ് വിഡിയോ സീരീസിൽ ഉണ്ടാകുക. 8 വിഡിയോകൾ ഉൾപ്പെടുന്ന രണ്ട് മാസത്തെ ക്യാംപെയ്നാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരിസ്.

റസ്പോൺസബിൾ സിറ്റിസൻ ക്യാംപെയ്ൻ

സമൂഹത്തോടും സഹജീവികളോടും കൂടുതൽ ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉള്ളവരാകാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന സാമൂഹിക അവബോധന പദ്ധതിയാണ് മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന റസ്പോൺസബിൾ സിറ്റിസൻ. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ, നികുതി അടയ്ക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കാനായി നടത്തിയ ടാക്സ്പെയർ മത്സരം വൻ വിജയമായിരുന്നു. മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിതരണം ചെയ്തു. ഓരോ പവൻ സ്വർണനാണയവും സർട്ടിഫിക്കറ്റുമാണ് വിജയികൾക്ക് സമ്മാനമായി ലഭിച്ചത്.

English Summary : New Trends in Gold Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com