ADVERTISEMENT

നമ്മുടെ കുട്ടികൾ ഇപ്പോൾ കല്യാണദിവസം പോലും കൈയിലും കഴുത്തിലും നിറയെ സ്വർണാഭരണം ധരിക്കാനിഷ്ടപ്പെടുന്നില്ല. ഏറ്റവും കുറച്ച് ആഭരണങ്ങൾ മാത്രം ധരിക്കണമെന്നാണവർക്ക്. പക്ഷേ, കല്യാണമല്ലേ, അത് മതിയോ? മാതാപിതാക്കൾ മക്കൾക്ക് വിവാഹാഭരണം നൽകുമ്പോൾ രണ്ടു കാര്യങ്ങളാണ് മനസിലുണ്ടാകുക. ആദ്യത്തേത് അവർക്ക് ഇഷ്ടമനുസരിച്ച് ഇടാനാകുന്ന ആഭരണങ്ങൾ. അതിനു പുറമേ സുരക്ഷിതമായ ആസ്തി എന്ന നിലയില്‍ ഭാവിയിൽ എപ്പോഴെങ്കിലും ആവശ്യം വന്നാൽ ഉപയോഗിക്കാനായുള്ള കരുതൽ. അങ്ങനെയെങ്കിൽ കുറച്ച് ആഭരണങ്ങളും ബാക്കി എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയും ചെയ്യാവുന്ന വിധത്തിലുള്ള ഡിജിറ്റൽ സ്വർണവും നൽകുന്നതാണ് നല്ലത്. അവർക്കത് കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കും. ഇപ്പോൾ പലിശ ഇനത്തിൽ ഇങ്ങോട്ടു വരുമാനം ലഭിക്കുന്ന ഡിജിറ്റൽ സ്വർണ നിക്ഷേപങ്ങള്‍ പോലുമുണ്ട്. ഇത്തരത്തിൽ സ്വർണനിക്ഷേപവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ മനോരമ ഓൺലൈൻ–മലബാർ ഗോൾഡ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിൽ നിങ്ങൾക്കറിയാം.

കൂടുതൽ ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും സ്വർണം കൈകാര്യം ചെയ്യാൻ ജനങ്ങളെ പ്രാപ്തരാക്കുകയെന്നതാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിന്റെ ലക്ഷ്യം. സ്വർണത്തെ സംബന്ധിക്കുന്ന ഏതുതരം സംശയങ്ങൾക്കുമുള്ള ഉത്തരം സ്വർണ നിക്ഷേപരംഗത്തെ വിദഗ്ധർ ഈ വിഡിയോ പരമ്പരയിലൂടെ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: www.manoramaonline.com/citizen

ഒരു വ്യക്തിയുടെ ജീവിതത്തിൽ സ്വർണത്തിന്റെ പ്രാധാന്യമെന്താണ്? സ്വർണാഭരണത്തിൽ മാത്രമേ നിക്ഷേപിക്കാനാകുകയുള്ളോ? എല്ലാവരെയും ബാധിക്കുന്ന ഇത്തരത്തിലുള്ള വിവിധങ്ങളായ സംശയങ്ങൾക്ക് കൃത്യമായ മറുപടി എവിടെ നിന്ന് ലഭിക്കുമെന്നതിൽ പലർക്കും ധാരണയില്ല. റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിലൂടെ 'കല്യാണത്തിന് വാങ്ങേണ്ടത് സ്വർണാഭരണമോ ഡിജിറ്റൽ സ്വർണമോ?" എന്ന ഇത്തവണത്തെ വിഡിയോയിൽ വിശദമായി സംസാരിക്കുന്നത് നിക്ഷേപ വിദഗ്ധയായ ഉത്തര രാമകൃഷ്ണന്‍ ആണ്.

മലയാളിയുടെ ജീവിതത്തിൽ നിർണായകമായ ഒരു സ്ഥാനമുണ്ട് സ്വർണത്തിന്. പ്രത്യേകിച്ചും സ്വ‍ർണാഭരണത്തിന്. അതുകൊണ്ടുതന്നെ അവ വിൽക്കുമ്പോഴും വാങ്ങുമ്പോഴും വിൽക്കുമ്പോളുമൊക്കെ നിക്ഷേപസംബന്ധിയായ ഘടകങ്ങളെക്കുറിച്ച് കൃത്യമായറിയുക. ഇത്തരത്തിൽ നിക്ഷേപ സംബന്ധമായ കാര്യങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലകയാകും ഇത്തവണത്തെ റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസ്. 

ജ്വല്ലറി, നിക്ഷേപം, വൈറ്റ് ഗോൾഡ്, ശുദ്ധത, കരുതൽ, പണയം വയ്ക്കൽ, വിൽക്കൽ തുടങ്ങിയവ ഉൾപ്പെടെ സ്വർണത്തിന്റെ എല്ലാ ഉപയോഗ സാധ്യതകളെയും പറ്റിയുള്ള സംശയങ്ങൾക്ക് ഉത്തരമാകും ഗോൾഡ് വിഡിയോ സീരീസിൽ ഉണ്ടാകുക. 8 വിഡിയോകൾ ഉൾപ്പെടുന്ന രണ്ട് മാസത്തെ ക്യാംപെയ്നാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരിസ്.

റസ്പോൺസബിൾ സിറ്റിസൻ ക്യാംപെയ്ൻ

സമൂഹത്തോടും സഹജീവികളോടും കൂടുതൽ ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉള്ളവരാകാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന സാമൂഹിക അവബോധന പദ്ധതിയാണ് മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന റസ്പോൺസബിൾ സിറ്റിസൻ. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ, നികുതി അടയ്ക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കാനായി നടത്തിയ ടാക്സ്പെയർ മത്സരം വൻ വിജയമായിരുന്നു. മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിതരണം ചെയ്തു. ഓരോ പവൻ സ്വർണനാണയവും സർട്ടിഫിക്കറ്റുമാണ് വിജയികൾക്ക് സമ്മാനമായി ലഭിച്ചത്.

English Summary : What are the Things to Keep in Mind While Buying Gold For Marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com