ADVERTISEMENT

മാതാപിതാക്കളുടെ സ്വപ്നമാണ് മക്കളുടെ വിവാഹം. എന്തു വാങ്ങിയാലും മതിയാവില്ല എന്നായിരിക്കും അവർക്കപ്പോൾ. സ്വർണാഭരണങ്ങളുടെ കാര്യമാണെങ്കിൽ പറയേണ്ട. എന്നാലിക്കാര്യത്തിൽ തയാറെടുപ്പുകൾ കൂടിയേ തീരു. എന്തു വസ്ത്രമാണ് വിവാഹത്തിന് ധരിക്കുക എന്നതനുസരിച്ചാണ് അവർക്കാവശ്യാമായ് ആഭരണങ്ങൾ തിരഞ്ഞെടുക്കേണ്ടത്. അത്ചിലപ്പോൾ സാരിയാകാം, ഗൗണാകാം ലാച്ചയോ മറ്റോ ആകാം എന്തായാലും അതിനനുസരിച്ചുള്ള ആഭരണങ്ങൾ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. മറ്റൊന്ന് എവിടെയാണ് മികച്ച ഡിസൈനിലുള്ള ആഭരണങ്ങൾ ലഭിക്കുക എന്നും മികച്ച നിരക്കും പണിക്കൂലിയും  ലഭിക്കുക എന്നും നേരത്തെ തന്നെ അറിഞ്ഞു വെച്ചാൽ ആഭരണം തിരഞ്ഞെടുക്കാനെളുപ്പമാകും. അവയ്ക്ക് ജീവിതകാലം മുഴുവൻ മെയ്ന്റനൻസ് നൽകുമോ, ഇൻഷുറൻസ് പരിരക്ഷയുണ്ടോ തു‍ടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിച്ച് ആഭരണങ്ങൾ വാങ്ങുന്നതാണ് നല്ലത്.

ഇത്തരത്തിൽ സ്വർണാഭരണം വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ മനോരമ ഓൺലൈൻ–മലബാർ ഗോൾഡ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിൽ നിങ്ങൾക്കറിയാം.

കൂടുതൽ ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും സ്വർണം കൈകാര്യം ചെയ്യാൻ ജനങ്ങളെ പ്രാപ്തരാക്കുകയെന്നതാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിന്റെ ലക്ഷ്യം. സ്വർണത്തെ സംബന്ധിക്കുന്ന ഏതുതരം സംശയങ്ങൾക്കുമുള്ള ഉത്തരം സ്വർണ നിക്ഷേപരംഗത്തെ വിദഗ്ധർ ഈ വിഡിയോ പരമ്പരയിലൂടെ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: www.manoramaonline.com/citizen

ഒരു വ്യക്തിയുടെ ജീവിതത്തിൽ സ്വർണത്തിന്റെ പ്രാധാന്യമെന്താണ്? സ്വർണാഭരണം ഏതെല്ലാം ജീവിത മുഹൂർത്തങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു? എല്ലാവരെയും ബാധിക്കുന്ന ഇത്തരത്തിലുള്ള വിവിധങ്ങളായ സംശയങ്ങൾക്ക് കൃത്യമായ മറുപടി എവിടെ നിന്ന് ലഭിക്കുമെന്നതിൽ പലർക്കും ധാരണയില്ല. റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിലൂടെ 'വിവാഹാഭരണം എങ്ങനെയുള്ളതാകണം? എങ്ങനെ തിരഞ്ഞെടുക്കും?" എന്ന ഇത്തവണത്തെ വിഡിയോയിൽ വിശദമായി സംസാരിക്കുന്നത് മലബാർ ഗോൾഡ് ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ നിഷാദ് എ കെ ആണ്.

മലയാളിയുടെ ജീവിതത്തിൽ നിർണായകമായ ഒരു സ്ഥാനമുണ്ട് സ്വർണത്തിന്. പ്രത്യേകിച്ചും സ്വ‍ർണാഭരണത്തിന്. അതുകൊണ്ടുതന്നെ അവ വിൽക്കുമ്പോഴും വാങ്ങുമ്പോഴും വിൽക്കുമ്പോഴും പരിശുദ്ധി സംബന്ധിയായ ഘടകങ്ങളെക്കുറിച്ചുമൊക്കെ കൃത്യമായറിയുക. ഇത്തരത്തിൽ ആഭരണ തിരഞ്ഞെടുക്കൽ സംബന്ധമായ കാര്യങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലകയാകും ഇത്തവണത്തെ റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസ്. 

ജ്വല്ലറി, നിക്ഷേപം, വൈറ്റ് ഗോൾഡ്, ശുദ്ധത, കരുതൽ, പണയം വയ്ക്കൽ, വിൽക്കൽ തുടങ്ങിയവ ഉൾപ്പെടെ സ്വർണത്തിന്റെ എല്ലാ ഉപയോഗ സാധ്യതകളെയും പറ്റിയുള്ള സംശയങ്ങൾക്ക് ഉത്തരമാകും ഗോൾഡ് വിഡിയോ സീരീസിൽ ഉണ്ടാകുക. 8 വിഡിയോകൾ ഉൾപ്പെടുന്ന രണ്ട് മാസത്തെ ക്യാംപെയ്നാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരിസ്.

റസ്പോൺസബിൾ സിറ്റിസൻ ക്യാംപെയ്ൻ

സമൂഹത്തോടും സഹജീവികളോടും കൂടുതൽ ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉള്ളവരാകാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന സാമൂഹിക അവബോധന പദ്ധതിയാണ് മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന റസ്പോൺസബിൾ സിറ്റിസൻ. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ, നികുതി അടയ്ക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കാനായി നടത്തിയ ടാക്സ്പെയർ മത്സരം വൻ വിജയമായിരുന്നു. മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിതരണം ചെയ്തു. ഓരോ പവൻ സ്വർണനാണയവും സർട്ടിഫിക്കറ്റുമാണ് വിജയികൾക്ക് സമ്മാനമായി ലഭിച്ചത്.

English Summary : What are the Things to Keep in Mind While Purchasing Gold Ornaments for marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com