സ്റ്റാർട്ടപ് ചാലഞ്ചിൽ ഒരു കൈ നോക്കുന്നോ? കിട്ടിയാൽ അരക്കോടി

HIGHLIGHTS
  • ഓൺലൈനായി ഡിസംബർ 5 നുള്ളിൽ അപേക്ഷിക്കണം
idea (3)
SHARE

കേരള സർക്കാറിന്റെ ഗ്രാൻഡ് കേരള സ്റ്റാർട്ടപ് ചാലഞ്ചിൽ പങ്കെടുക്കാൻ ഇനി ദിവസങ്ങൾ മാത്രം. വിജയിക്കുന്ന സ്റ്റാർട്ടപ്പിന് 50 ലക്ഷം രൂപയാണ് ധനസഹായം.

ഈ സ്റ്റാർട്ടപ് കേരളത്തിന്റെ അഭിമാനം

ഗ്രാൻഡ് കേരള സ്റ്റാർട്ടപ് ചാലഞ്ചിനായി കേരള സ്റ്റാർട്ടപ് മിഷനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വളർച്ചാ സാധ്യതയുള്ള സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായുള്ള സംസ്ഥാന സർക്കാറിന്റെ ധനസഹായ പദ്ധതിയാണിത്. വിജയിക്ക് ധനസഹായത്തിനു പുറമെ മറ്റൊരു അംഗീകാരം കൂടി ലഭിക്കും. വിജയിക്കുന്ന സ്റ്റാർട്ടപ്പിനെ കേരളത്തിന്റെ അഭിമാന സ്റ്റാർട്ടപ്പായി സർക്കാർ പ്രഖ്യാപിക്കും.

ആർക്കെല്ലാം?

ഫിൻ ടെക്, സൈബർ സ്പേസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്‍ഡ് മെഷീൻ ലേണിങ്, സ്പേസ് ടെക്, മെഡ്ടെക് റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം. നിക്ഷേപ സൗഹൃദവും വളര്‍ച്ചാ സാധ്യതയുള്ളതുമായ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവയെ യൂണികോണ്‍ ആക്കി മാറ്റാനും സ്റ്റാര്‍ട്ടപ്പ് ചലഞ്ചിലൂടെ ലക്ഷ്യമിടുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ സാധിക്കും. പുതിയ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യയും ബിസിനസ് മോഡലുകളുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ പദ്ധതി ഗുണകരമാകും.

പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ് യുഎമ്മിന്‍റെ യുണീക്ക് ഐഡി നിര്‍ബന്ധമാണ്. സ്റ്റാര്‍ട്ടപ്പ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആകുന്നതിനൊപ്പം അതിന്‍റെ ബിസിനസ് മൂല്യം 20 കോടി രൂപ വരെയാകണം. കൂടാതെ 50 ലക്ഷം രൂപയെങ്കിലും എയ്ഞ്ചല്‍ അല്ലെങ്കില്‍ വിസി ഫണ്ട് സമാഹരിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളുമായിരിക്കണം. 

ഡിസംബർ 5നകം അപേക്ഷിക്കണം

ഓൺലൈനായി ഡിസംബർ 5നുള്ളിൽ അപേക്ഷിക്കണം. റജിസ്ട്രേഷന്: https://huddleglobal.co.in/grandkerala. ഡിസംബർ 15,16 തീയതികളിൽ കോവളത്തു നടക്കുന്ന കെ.എസ്.യു.എമ്മിന്റെ ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ് സംഗമത്തോടനുബന്ധിച്ച് വിജയിയെ പ്രഖ്യാപിക്കും.

English Summary :Grand Kerala Startup Challenge: Apply before  December 5th

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS