ADVERTISEMENT

ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് സെയില്‍ പ്രഖ്യാപിച്ചു. ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ 2023 ജനുവരി 17 മുതല്‍ ജനുവരി 20 വരെയാണ്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 16 മുതല്‍ സെയില്‍ ആരംഭിക്കും

ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍, Oppo, Xiaomi, OnePlus, Samsung, Apple, Vivo തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് മികച്ച കിഴിവുകളാണ് നല്‍കിയിരിക്കുന്നത്. ബുക്കുകൾ, ഇലക്ട്രോണിക്സ്, ആക്സസറികള്‍, ഗാഡ്ജെറ്റുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് മികച്ച കിഴിവുകളും ക്യാഷ്ബാക്കുകളും നല്‍കുന്നുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍, ആക്സസറികള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ലാപ്ടോപ്പുകള്‍ എന്നിവയിലും മറ്റും 40% വരെ ഓഫറുകളും നല്‍കും.

ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ ബജറ്റ് ബസാര്‍, ബ്ലോക്ക്ബസ്റ്റര്‍ ഡീലുകള്‍, പ്രീ-ബുക്കിംഗ്, 8PM ഡീലുകള്‍, ചില പുതിയ ലോഞ്ചുകള്‍ എന്നിവ ഉള്‍പ്പെടുമെന്നും ആമസോണ്‍ വെളിപ്പെടുത്തി. ഹോ& കിച്ചണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 70% ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. വസ്ത്രങ്ങള്‍ക്ക് 50-80% വരെയാണ് ഓഫറുകള്‍. ആമസോണ്‍ ബ്രാന്‍ഡുകള്‍ക്കെല്ലാം 70% വരെ കിഴിവുകളും നല്‍കിയിട്ടുണ്ട്. ഹെഡ്‌ഫോണുകളും സ്പീക്കറുകളും 75% വരെ കിഴിവുകളോടെ ലഭിക്കും. പുതുവര്‍ഷത്തില്‍ പുതിയ സാധനങ്ങള്‍ വാങ്ങാനിരിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇതൊരു മികച്ച അവസരമാണ്. 

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40% വരെ കിഴിവ്

2023-ല്‍ ഒരു പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍, ഇത് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമായിരിക്കും, ഈ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ ആപ്പിള്‍, വണ്‍പ്ലസ്, സാംസങ്, ഷിയോമി തുടങ്ങിയവയുടെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് 40% വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഡിസ്‌കൗണ്ടുകള്‍ക്കും കാര്‍ഡ് ഓഫറുകള്‍ക്കും പുറമെ, എക്സ്ചേഞ്ച് ഓഫറുകള്‍, നോ-കോസ്റ്റ് ഇഎംഐ, സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റ് എന്നിവയും സ്മാര്‍ട്ട്ഫോണുകള്‍ക്ക് ലഭ്യമാകും.

ലാപ്‌ടോപ്പുകള്‍

ജോലിയ്ക്കോ വിദ്യാഭ്യാസത്തിനോ വേണ്ടി നിങ്ങള്‍ ഒരു ലാപ്ടോപ്പ് തിരയുകയാണെങ്കില്‍, ഈ സെയിലില്‍ നിങ്ങള്‍ക്ക് ഒരെണ്ണം സ്വന്തമാക്കാം, ലാപ്ടോപ്പുകള്‍ 40% വരെ കിഴിവാണ് നല്‍കിയിരിക്കുന്നത്.

ഗൃഹോപകരണങ്ങൾക്കുള്ള ഓഫറുകൾ പരിശോധിക്കാം

സ്മാര്‍ട്ട് വാച്ചും ഫിറ്റ്‌നസ് ബാന്‍ഡുകളും

വ്യായാമം നിങ്ങളുടെ പുതുവര്‍ഷ റെസല്യൂഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ വര്‍ക്കൗട്ടുകളുടെ ട്രാക്ക് സൂക്ഷിക്കാന്‍ ഒരു സ്മാര്‍ട്ട് വാച്ചോ ഫിറ്റ്‌നസ് ബാന്‍ഡോ തിരഞ്ഞെടുക്കാം. സ്മാര്‍ട്ട് വാച്ചുകള്‍ക്കും ഫിറ്റ്‌നസ് ബാന്‍ഡുകള്‍ക്കും 75% വരെ കിഴിവ് ലഭിക്കും.

വസ്ത്രങ്ങൾ, ചെരുപ്പുകൾ, സൗന്ദര്യവര്‍ധന വസ്തുക്കൾ എന്നിവയും 50 മുതൽ 80 ശതമാനംവരെ വിലക്കുറവിൽ ലഭിക്കും,

English Summary : Amazone Great Republic Day Sale Announced on January 17-20 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT