സപ്ലൈകോ സബ്സിഡി വേണോ? ബാർകോഡ് സ്കാൻ ചെയ്യണം

HIGHLIGHTS
  • അസൽ റേഷൻ കാർഡു തന്നെ കൈയിൽ കരുതണം
SupplyCo
SHARE

സപ്ലൈകോ പീപ്പിൾസ് ബസാറുകളിലും ഹൈപ്പർ മാർക്കറ്റുകളിലും സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡിലെ ബാർകോഡ് സ്കാൻ ചെയ്യുന്നത് നിർബന്ധമാക്കി. നിലവിൽ റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്താണ് ബില്ല് അടിക്കാറുള്ളത്. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ റേഷൻ കാർഡു നമ്പർ എന്റർ ചെയ്തു സബ്സിഡി ദുരുപയോഗം ചെയ്യുന്നതുസംബന്ധിച്ചു പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

തെറ്റുകൾ കുറയും

ബാർകോഡ് സ്കാനർ ഉപയോഗിച്ച് കാർഡ് നമ്പർ എന്റർ ചെയ്യുമ്പോൾ തെറ്റുകൾ വരാനുള്ള സാധ്യത കുറയും. ഉടമ അറിയാതെയുള്ള കാർഡിന്റെ ദുരുപയോഗം തടയുകയും ചെയ്യാം.

റേഷൻകാർഡ് നിർബന്ധം

സപ്ലൈകോ ഔട്ട്ലറ്റുകളിൽ നിന്ന് സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻകാർഡോ മൊബൈൽ ഫോണിലെ ഡിജി ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ റേഷൻകാർഡോ ഹാജരാക്കണം. സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും വൈകാതെ ഈ സംവിധാനം നടപ്പാക്കുമെന്ന് സപ്ലൈകോ ചെയർമാൻ ആൻഡ്‌  മാനേജിങ് ഡയറക്ടർ ഡോ. സഞ്ജീവ് പട്ജോഷി അറിയിച്ചു.

English Summary : Barcoding is necessary for Supplyco Subsidy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS