ADVERTISEMENT

മഞ്ഞ മുത്തൂറ്റ് എന്ന് പൊതുവെ അറിയപ്പെടുന്ന ഇന്ത്യയിലെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്സ് തങ്ങളുടെ ഗോള്‍ഡ് ലോണ്‍ ഉല്‍സവിന്‍റെ ഭാഗമായി ലക്കി ഡ്രോ മല്‍സരം അവതരിപ്പിച്ചു. 

ഈ ലക്കി ഡ്രോയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുന്നതിനായി ഉപഭോക്താക്കള്‍ ഒരു സ്വര്‍ണ പണയ വായ്പ എടുക്കുകയോ മറ്റ് ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിലുള്ള നിലവിലെ വായ്പ മാറ്റുകയോ ചെയ്യണം. കാര്‍, സ്കൂട്ടര്‍, സ്വര്‍ണ നാണയങ്ങള്‍, സൈക്കിളുകള്‍ മറ്റ് ആകര്‍ഷക സമ്മാനങ്ങള്‍ തുടങ്ങിയവ നേടാന്‍ ഉപഭോക്താക്കള്‍ക്കു സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്സ് ശാഖ സന്ദര്‍ശിക്കുകയോ ടോള്‍ ഫ്രീ നമ്പറായ 1800 2700212 വിളിക്കുകയോ https://www.muthoottumini.com/gold-loan-connect/ സന്ദര്‍ശിക്കുകയോ ചെയ്യാം. 

സേവനങ്ങൾ നിരവധി

തുക ലഭ്യമാകുന്ന സംവിധാനം, ഓൺലൈൻ ടോപ് അപ്, ഭാഗികമായ തിരിച്ചടവ് - പലിശ സൗകര്യം, ലോൺ ഓൺലൈന്‍ ആയി തന്നെ പുതുക്കാനുള്ള അവസരം, ലോൺ കാലാവധി മുഴുവൻ ഒറ്റ പലിശനിരക്ക് ഉറപ്പാക്കുന്ന റിലാക്സ് ലോൺ (RELAX LOAN) സൗകര്യം, തവണകളായി ലോൺ തിരിച്ചടവിന് സൗകര്യം നൽകുന്ന സൂപ്പര്‍ ഇ.എം.ഐ (SUPER EMI) സൗകര്യം എന്നിവയും ഉണ്ട്.

ഇതോടൊപ്പം സേഫ് ലോക്ക് ഗോൾഡ് ലോൺ (Safe lock Gold Loan) എന്നൊരു സേവനവും മുത്തൂറ്റ് മിനി നൽകുന്നുണ്ട്. ഇൻഷുറൻസ് കവേറജോടു കൂടി കമ്പനിയുടെ സേഫുകളിൽ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യമാണിത്. നിലവിൽ തെരഞ്ഞെടുത്ത ബ്രാഞ്ചുകളിലും അധികം വൈകാതെ രാജ്യം മുഴുവനും ഇത് നടപ്പാക്കും.

ഉപയോക്താക്കള്‍ ആദ്യം എന്നതാണ് മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സ് നൽകുന്ന സേവനമെന്നും ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം എന്നതാണ് ലക്ഷ്യമെന്നും മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറയുന്നു.

ഉറച്ച ബ്രാൻഡായി മാറ്റും

സ്വര്‍ണ വായ്പ അന്വേഷിക്കുന്ന ഉപയോക്താക്കള്‍ക്ക് മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സിനെ സമീപിക്കാനുള്ള സാഹചര്യം ഒരുക്കി, പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കൂടുതൽ മെച്ചപ്പെട്ട സേവനങ്ങള്‍ നൽകുക വഴി മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സിനെ ഈ മേഖലയിലെ ഉറച്ച ബ്രാൻഡായി മാറ്റാനാണ് ശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ സ്വര്‍ണ പണയ ഉല്‍സവ് അവതരിപ്പിക്കാന്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സിഇഒ പി. ഇ മത്തായി പറഞ്ഞു. ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ഉപഭോക്താക്കളോടുള്ള ദീര്‍ഘകാലമായുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ലക്കി ഡ്രോ അവതരിപ്പിച്ചത്.  ഇത് വന്‍ വിജയമാകുമെന്നും തങ്ങളുടെ പ്രിയ ഉപഭോക്താക്കളുമായി പുതിയ ബന്ധങ്ങള്‍ വികസിപ്പിക്കാന്‍ ഇതു സഹായിക്കുമെന്നും ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary :  Yellow Muthoottu Launched Lucky Draw Competetion

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com