ADVERTISEMENT

കാനഡയിലേയ്ക്ക് കുടിയേറണമെന്ന് മോഹമാണോ മനസു നിറയെ? എന്നാൽ അതങ്ങ് വേണ്ടെന്ന് വെക്കാൻ വരട്ടെ. സന്ദർശക വിസയിൽ അവിടേയ്ക്ക് പോയി ജോലി വിസ ലഭിച്ചാൽ പിന്നെ വേറെന്തു വേണം? അത്തരമൊരു കാര്യമാണ് കാനഡയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സന്ദർശകരായി കാനഡയിൽ ഇപ്പോഴുള്ള വിദേശ പൗരന്മാർക്ക് വർക്ക് പെർമിറ്റ് അപേക്ഷകൾ സുഗമമാക്കുന്നതിനുള്ള  താൽക്കാലിക നയം കനേഡിയൻ സർക്കാർ നീട്ടി. 2023 ഫെബ്രുവരി അവസാനത്തോടെ അവസാനിക്കുമെന്ന് കരുതിയിരുന്ന നയം ഇപ്പോൾ രണ്ട് വർഷത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്.

ആർക്കൊക്കെ അപേക്ഷിക്കാം?

∙അപേക്ഷിക്കുന്ന ദിവസം ഒരു സന്ദർശകൻ എന്ന നിലയിൽ കാനഡയിൽ  ഉള്ളവർക്ക് 

∙ഒരു ജോലി ഓഫ്ഫർ  ലെറ്റർ  ഉള്ളവർക്ക് 

∙നിർദ്ദിഷ്ട വർക്ക് പെർമിറ്റിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് 

ഈ താൽക്കാലിക പൊതുനയം ആദ്യമായി പ്രാബല്യത്തിൽ വന്നത് കോവിഡിന്റെ ആദ്യ വർഷം 2020 ഓഗസ്റ്റ് 24ന് കാനഡയിലേക്കുള്ള കുടിയേറ്റം കുത്തനെ ഇടിഞ്ഞപ്പോഴാണ്. പല കനേഡിയൻ തൊഴിലുടമകളും അഭിമുഖീകരിക്കുന്ന തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനാണ് ഈ നയം നീട്ടുന്നത്. സന്ദർശക വിസ ജോലി വിസയാക്കുന്ന രീതി പല രാജ്യങ്ങളും സമ്മതിക്കാറില്ലെങ്കിലും, കാനഡയിലെ തൊഴിലാളി ക്ഷാമം അതിരൂക്ഷമായതിനാലാണ് ഇത് നടപ്പിലാക്കുന്നത്.

English Summary : Work Permit Applications Made Easy in Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com