അവധിക്കാലമെത്തി, കീശ കാലിയാക്കാതെ യാത്ര പോകാം

HIGHLIGHTS
  • ട്രാവല്‍ ഏജന്‍സികളെല്ലാം വിവിധ പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുണ്ട്
travel-girl
SHARE

വേനല്‍ അവധി തുടങ്ങിയാല്‍ മിക്കവരും വിനോദ യാത്രകള്‍ക്ക് പുറകെ ആയിരിക്കും. പ്രത്യേകിച്ച് കോവിഡ് കാലത്ത് പതിവ് അവധക്കാല യാത്രകൾ പോകാതെ അടച്ചിരിക്കേണ്ടി വന്നവരൊക്കെ ഇത്തവണ ആകെ ഉഷാറിലാണ്. എന്നാല്‍, വേനലവധി തുടങ്ങാന്‍ കുറച്ചു ദിവസങ്ങൾ കൂടിയേയുള്ളു. അവസാന നിമിഷം വരെ കാത്തിരിക്കാതെ ഇത്തരം യാത്രകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മൂന്‍കൂട്ടി ആസൂത്രണം ചെയ്താല്‍ കുറഞ്ഞ ചെലവില്‍ അടിച്ചു പൊളിക്കാം. ട്രാവല്‍ ഏജന്‍സികളൊക്കെ വിവിധ പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അവസാന നിമിഷം പാക്കേജ് എടുക്കാന്‍ നിന്നാല്‍ കീശ കാലിയാകും.

വിദേശത്തേക്കു പോകണോ?

വിദേശ യാത്രക്കാരുടെ എണ്ണം ഉയരുകയാണ്. ചൂടില്‍ നിന്ന് രക്ഷ നേടാന്‍ തണുപ്പന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുക്കാം.എന്നാല്‍ ആദ്യമായി വിദേശ യാത്ര പോകുന്നവര്‍ക്ക് സിങ്കപ്പൂര്‍, തായ്‌ലന്‍ഡ്, മലേഷ്യല്‍. മക്കാവു നല്ലത്. കൂടുതല്‍ യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് തുര്‍ക്കി, ഈജിപ്ത്, മൗറീഷ്യസ്, തുടങ്ങി ആഫ്രിക്ക, കെനിയ തുടങ്ങിയ സ്ഥലങ്ങള്‍ അഭികാമ്യമായിരിക്കും.

പാക്കേജുകള്‍ തിരഞ്ഞെടുക്കാം

ഇന്ത്യയ്ക്ക് അകത്തുള്ള യാത്രകള്‍ ആണെങ്കില്‍ തണുപ്പുള്ള പ്രദേശങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ലെ-ലഡാക് തിരഞ്ഞെടുക്കാം. കൂടാതെ ഡല്‍ഹി, രാജസ്ഥാന്‍, ഹൈദരാബാദ്, മുംബൈ നഗരങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

യാത്ര ട്രാവല്‍ ഏജന്‍സി വഴിയാണെങ്കില്‍ വിവിധ പാക്കേജുകള്‍ ലഭിക്കും. ബജറ്റ് നോക്കി പാക്കേജ് എടുക്കാം.ഹോട്ടല്‍, വിമാന ഡിസ്‌കൗണ്ടുകള്‍ അടക്കം മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ലഭിക്കും. സ്വന്തമായി യാത്രക്ക് ഒരുങ്ങുന്നവര്‍ കൃത്യമായ പ്ലാനിങ് ഇല്ലാതെ യാത്ര തുടങ്ങരുത്.

ഇന്‍ഷൂറന്‍സ് ഒഴിവാക്കരുത്

അപകടങ്ങള്‍ അപ്രതീക്ഷിതമായിരിക്കും. അതിനാല്‍ നഷ്ടം നികത്താന്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് എടുക്കണം. യുദ്ധം, തീവ്രവാദം, പ്രകൃതി ദുരന്തം, അടിയന്തര ചികിത്സ പോലുള്ളവയ്ക്ക് സഹായമാകും. രൂപയുടെ വ്യതിയാനം ബാധിക്കാതിരിക്കാന്‍ വിദേശ വിനിമയത്തിനായി മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്.

English Summary : Plan Your Vacation Travel in Advance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS