കൈനിറയെ പണം, ചാറ്റ്ജിപിടിയാണ് ഹീറോ
Mail This Article
ചാറ്റ് ജി പി ടി ഇറങ്ങിയപ്പോൾ മുതൽ അതിനെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങളും ആശങ്കകളും ഉണ്ടായിരുന്നു. ഏതൊക്കെ തരം ജോലി മനുഷ്യരിൽ നിന്ന് ചാറ്റ് ജി പി ടി എടുക്കും, എന്ത് തരം ജോലികൾ മനുഷ്യർക്ക് ചെയ്യാൻ ബാക്കി ഉണ്ടാകും എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ചാറ്റ് ജി പി ടി യിൽ വന്നിരുന്ന 'തിരയലുകൾ' മുഴുവനും. എന്നാൽ ഇപ്പോൾ ചാറ്റ് ജി പി റ്റിയോട് പണം പെട്ടെന്ന് എങ്ങനെ സമ്പാദിക്കാം എന്ന് ചോദിച്ച് ലക്ഷങ്ങൾ സമ്പാദിച്ച ഒരാളുടെ കഥ വാർത്തകളിൽ വരുന്നുണ്ട്. പെട്ടെന്ന് പണമുണ്ടാക്കുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് 'ഡോർമെന്റ് അക്കൗണ്ടുകളിൽ' നിന്നും എങ്ങനെ പണം എടുക്കാം എന്ന് തുടങ്ങി ഓരോ കാര്യങ്ങളും കൃത്യമായ വഴികളിൽ പറഞ്ഞു കൊടുത്ത ചാറ്റ് ജി പി ടി ഇപ്പോൾ 'ഹീറോ' ആയിരിക്കുകയാണ്. എന്തിന് , എങ്ങനെ ഉപയോഗിക്കാം എന്നറിയുന്നവർക്ക് ചാറ്റ് ജി പി ടി വൻ അവസരങ്ങളാണ് തുറന്നിടുന്നതെന്ന് ഇതോടെ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾ നിറയുകയാണ്. ചാറ്റ് ജി പി ടി വന്നതോടെ 'വല്ലഭന് പുല്ലും ആയുധം' എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ് എന്ന് ചുരുക്കം.
English Summary : How to Make Money with ChatGPT