വിമാന നിരക്കുകൾ കുത്തനെ കൂടിയേക്കും

Mail This Article
ഗോ എയർ കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഫ്‌ളൈറ്റുകൾ റദ്ധാക്കിയതോടെ മറ്റ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്താൻ തുടങ്ങുന്നു.ഗോ എയറിന്റെ പല വിമാനങ്ങളും റദ്ധാക്കിയിട്ടുണ്ട്. മെയ് 15 വരെ പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കുന്നുമില്ല. ഈ വിമാന കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങൾ ഉടനെ തീരാൻ സാധ്യത ഇല്ലാത്തതിനാൽ വരും മാസങ്ങളിൽ ഇന്ത്യയുടെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ കൂടാൻ സാധ്യതയുണ്ട്.
ഇന്ത്യയുടെ ആഭ്യന്തര യാത്രക്കാരുടെ എണ്ണമേറുന്ന ഏപ്രിൽ മെയ് മാസങ്ങളിൽ തന്നെ വിമാന ടിക്കറ്റ് നിരക്കുകൾ കൂടിയത് സാധാരണക്കാരെ വലയ്ക്കുന്നുണ്ട്. വില കുറവിൽ യാത്ര ലഭ്യമാക്കിയിരുന്ന ഗോ എയറിനു ഇന്ത്യയിലെ എല്ലാ റൂട്ടുകളിലും ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നതിനാൽ ഗോ എയർ ഫ്‌ളൈറ്റുകൾ റദ്ധാക്കിയതും പ്രശ്നമായിട്ടുണ്ട്. കിങ് ഫിഷറിനും, ജെറ്റ് എയർവെയ്സിനും ഉണ്ടായത് പോലെ ഗോ എയറും പാപ്പരായാൽ അത് ഇന്ത്യൻ ആഭ്യന്തര എയർ ലൈൻസ് വ്യവസായത്തിന് വലിയൊരു തിരിച്ചടി ആയിരിക്കും.
English Summary : Domestic Air Ticket Charges may go up