ADVERTISEMENT

ഒരു പ്ലേറ്റ് താലി (ഭക്ഷണം) വാങ്ങിയാൽ മറ്റൊരു പ്ലേറ്റ് സൗജന്യം എന്ന പരസ്യം കണ്ട് അത് ഓർഡർ ചെയ്ത ഡൽഹിയിൽ നിന്നുള്ള 40 കാരിയായ സ്ത്രീയുടെ കൈയ്യിൽ നിന്ന് സൈബർ തട്ടിപ്പുകാർ  90,000 രൂപ തട്ടിയെടുത്തു. പരാതിക്കാരിയായ സവിത ശർമ്മ സൈബർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തു.

ഒരു ബാങ്കിൽ സീനിയർ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന മിസ് ശർമ്മ, തന്റെ ബന്ധുക്കളിൽ ഒരാളാണ് ഫെയ്‌സ്ബുക്കിൽ ഓഫർ വിവരം അറിയിച്ചതെന്ന് പോലീസിനോട് പറഞ്ഞു.

സംഭവിച്ചതെന്ത്?

2022 നവംബർ 27-ന് അവർ താലി സൗജന്യം എന്ന് പരസ്യം ചെയ്ത കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുകയും ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ തന്നിരിക്കുന്ന നമ്പറിൽ വിളിക്കുകയും ചെയ്തു. ആദ്യം ഫോൺ എടുത്തില്ലെങ്കിലും, തിരിച്ചു വിളി വന്നു. "സാഗർ രത്ന (ഒരു ജനപ്രിയ റസ്റ്റോറന്റ് ശൃംഖല) ഓഫർ ലഭിക്കാൻ വിളിച്ചയാൾ അവളോട് ആവശ്യപ്പെട്ടു".വിളിച്ചയാൾ ഒരു ലിങ്ക് പങ്കിടുകയും ഓഫർ ലഭിക്കുന്നതിന് ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ആപ്പ് ആക്‌സസ് ചെയ്യാനുള്ള യൂസർ ഐഡിയും പാസ്‌വേഡും തട്ടിപ്പുകാരൻ അയച്ചുകൊടുത്തു. ഓഫർ ലഭിക്കണമെങ്കിൽ ആദ്യം ആപ്പിൽ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ലിങ്കിൽ ക്ലിക്ക് ചെയ്തു, ആപ്പ് ഡൗൺലോഡ് ചെയ്തു,  പിന്നെ യൂസർ ഐഡിയും പാസ്‌വേഡും നൽകി.  അത് ചെയ്ത നിമിഷം തന്നെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു.  ഉടൻ തന്നെ  അക്കൗണ്ടിൽ നിന്ന് 40,000 രൂപ ഡെബിറ്റ് ചെയ്തതായി സന്ദേശം ലഭിച്ചു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം വീണ്ടും തന്റെ  അക്കൗണ്ടിൽ നിന്ന് 50,000 രൂപ പിൻവലിച്ചതായി മറ്റൊരു സന്ദേശം ലഭിച്ചതായി അവർ പറഞ്ഞു.

ക്രെഡിറ്റ് കാർഡോ,  പേടിഎം അക്കൗണ്ടിലെ വിവരങ്ങൾ ഒന്നും തന്നെ പങ്കു വച്ചില്ലെങ്കിൽ കൂടി തട്ടിപ്പുകാർ വളരെ വിദഗ്ധമായി പണം  തട്ടിയെടുത്തു. ഇത് ഉണ്ടായ ഉടൻ തന്നെ കാർഡ് ബ്ലോക്ക് ചെയ്തു. സൈബർ പോലീസ് ഇക്കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.   മറ്റ് നഗരങ്ങളിലും  ആയിരക്കണക്കിന് രൂപ നഷ്ടപ്പെട്ട സമാന തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

English Summary : Cyber Financial Frauds in New Style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com