തക്കാളി വാങ്ങുന്നത് നിര്‍ത്തി 7 ശതമാനം ഇന്ത്യക്കാര്‍

Mail This Article
തക്കാളിയുടെ വില കുത്തന കൂടിയതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റും അവതാളത്തിലായി.വിലവര്‍ധനവിനെ തുടര്‍ന്ന് തക്കാളി വാങ്ങുന്നതു തന്നെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് ഏഴ് ശതമാനം ഇന്ത്യക്കാരാണ്. ഗവേഷണ സ്ഥാപനമായ ലോക്കല്‍സര്‍ക്കിള്‍സാണ് ഇതു സംബന്ധിച്ച സര്‍വേഫലം പുറത്തുവിട്ടത്. രാജ്യത്തെ 311 ജില്ലകളില്‍ നിന്നുള്ള പ്രതികരണങ്ങളെടുത്താണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം പേരും പറഞ്ഞത് തങ്ങള്‍ തക്കാളിയുടെ ഉപയോഗം വലിയ തോതില്‍ കുറച്ചെന്നാണ്. കിലോയ്ക്ക് 100-150 രൂപ വിലനിലവാരത്തിലാണ് 32 ശതമാനം പേര്‍ തക്കാളി വാങ്ങിക്കുന്നത്. അതേസമയം ആറ് ശതമാനത്തിലധികം പേര്‍ തക്കാളി വാങ്ങുന്നത് 150 രൂപയിലധികം കിലോയ്ക്ക് വില നല്‍കിയാണ്.
മക്ക്‌ഡൊണാള്‍ഡ്‌സ് പോലുള്ള സ്ഥാപനങ്ങള്‍ മെനുവില്‍ നിന്ന് തക്കാളി ഒഴിവാക്കാന്‍ തുടങ്ങിയിട്ടുണ്ട്. പച്ചക്കറി വിലയില്‍ വന്‍വര്‍ധനയാണുണ്ടാകുന്നത്. തക്കാളിവിലയില്‍ മാത്രം വില വർധനവ് ഏകദേശം 345 ശതമാനമാണ്. ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ പ്രധാന തക്കാളി ഉല്‍പ്പാദന സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ വന്നതാണ് വില ഉയരാനുള്ള പ്രധാന കാരണം.
കഴിഞ്ഞയാഴ്ച്ച ഉത്തരാഖണ്ഡില്‍ ഒരു കിലോ തക്കാളിക്ക് 250 രൂപ വരെ വില എത്തിയിരുന്നു. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ തക്കാളി വാങ്ങാന്‍ നേപ്പാളില്‍ പോകുന്നത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. നേപ്പാളില്‍ തക്കാളി കിലോയ്ക്ക് 75 രൂപയാണ്.
English Summary: 7 Percent Indians Stops Buying Tomato