ഇനി ഈഫൽ ടവർ കാണാൻ രൂപ കൊടുക്കാം! ഫ്രാൻസിലും യു പി ഐ

Mail This Article
×
ഫ്രാൻസിൽ യുപിഐ ഉപയോഗിക്കാൻ ഇന്ത്യയും ഫ്രാൻസും ഒരുങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു. ഈഫൽ ടവർ കാണാനും ഇപ്പോൾ യു പി ഐ വഴി രൂപയിൽ പണമടക്കാം. സിംഗപ്പൂരിലും യു പി ഐ ഉപയോഗത്തിൽ വന്നിട്ടുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ സൗകര്യങ്ങൾ മറ്റ് രാജ്യങ്ങളും ഉപയോഗിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പങ്കുവെച്ചു.
രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസമാണ് ഇന്ത്യ-ഫ്രാൻസ് സഹകരണത്തിന്റെ അടിത്തറയെന്നു ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി പറഞ്ഞു. യു പി ഐ വഴി രൂപയെ മറ്റ് രാജ്യങ്ങൾ അംഗീകരിക്കുന്നതാണ് ഇതിലൂടെ ഉണ്ടാകുന്ന വലിയ നേട്ടം. ഡോളറിനു പകരം തങ്ങളുടെ കറൻസികളെ കൂടുതൽ മേഖലകളിലേക്ക് എത്തിക്കുന്നതിന് ഓരോ രാജ്യവും ഇപ്പോൾ ശ്രമിക്കുന്നുണ്ട്.
English Summary: UPI will be Available in France Soon
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.