ADVERTISEMENT

ആദായ നികുതി റീഫണ്ടിന്റെ പേരിലുള്ള 40 കോടിയുടെ നികുതി റീഫണ്ട് തട്ടിപ്പ് ആദായ നികുതി വകുപ്പ്  കണ്ടെത്തി. എട്ട് ടാക്സ് കൺസൾട്ടന്റുമാരും റെയിൽവേയിലെയും പോലീസ് വകുപ്പിലെയും നിരവധി ജീവനക്കാരും ഹൈദരാബാദിലെയും വിജയവാഡയിലെയും നിരവധി സാങ്കേതിക കമ്പനികളും ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്. നിങ്ങൾക്ക് ആദായ നികുതി റീഫണ്ടിനുള്ള അര്‍ഹതയുണ്ടെന്നും, അത് ക്രെഡിറ്റ് ചെയ്യാൻ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും, അനുബന്ധ വിവരങ്ങളും, തന്നിരിക്കുന്ന ലിങ്കിൽ നൽകാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. ഒട്ടും തന്നെ തട്ടിപ്പ് ഉണ്ടെന്ന തോന്നിപ്പിക്കാത്ത വിധത്തിലാണ് സന്ദേശങ്ങൾ. അവർ തന്നിരിക്കുന്ന ലിങ്കിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒ ടി പിയും കൊടുത്താൽ ഉടനടി നമ്മുടെ ബാങ്ക് അക്കൗണ്ട് കാലി  ആയി കിട്ടും എന്ന് മറക്കാതിരിക്കുക. ഓരോ സമയത്തു തട്ടിപ്പുകാർ ഓരോ രീതിയിൽ സന്ദേശങ്ങൾ അയച്ചു പലരെയും കുടുക്കുന്നുണ്ട്. മൊബൈൽ  ഫോണും സാങ്കേതിക വിദ്യയും അത്ര പരിചയമില്ലാത്ത വയോധികരാണ് പലപ്പോഴും ഇത്തരത്തിൽ പെട്ടെന്ന് തട്ടിപ്പുകാരുടെ വലയിൽ വീഴുന്നത്. 

English Summary : Beware About Fraud in the Name of Income Tax Refund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com