ADVERTISEMENT

വിമാന യാത്രയ്ക്കൊരുങ്ങുമ്പോൾ നിരക്കുകൾ കൂടുതലാണെന്ന പരാതി പലർക്കുമുള്ളതാണ്. എന്നാൽ നിരക്കുകൾ കുറവുള്ള സമയത്തെ കുറിച്ച് മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ നമ്മുടെ പോക്കറ്റ് ചോർച്ച തടയാൻ കഴിയും.

ഗൂഗിളിന്റെ എയർലൈൻ ഫീച്ചർ "ഗൂഗിൾ ഫ്ലൈറ്റ്സ്" യാത്രക്കാർക്ക്  താങ്ങാനാവുന്ന ഫ്ലൈറ്റ് വിമാന ടിക്കറ്റ് നിരക്കുകളെ മുൻകൂട്ടി പറഞ്ഞു തരും. പുതിയ അപ്‌ഡേറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ശരിയായ സമയം എപ്പോഴാണെന്ന് യാത്രക്കാരെ ഈ ഫീച്ചർ അറിയിക്കും.

'ഇൻസൈറ്റ്‌സ്' എന്ന ഫീച്ചർ യാത്രക്കാർക്ക് താങ്ങാവുന്ന നിരക്കില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ശരിയായ സമയത്തെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റ് പറയുന്നു. ആ സമയത്ത് ബുക്ക് ചെയ്യണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പിൽ സഹായിക്കുകയും ചെയ്യും.

 ഫ്ലൈറ്റ് ടിക്കറ്റുകളുടെ വില ടേക്ക്ഓഫ് സമയത്തോട് അടുത്ത് കുറയുമോയെന്ന് ഇത്  യാത്രക്കാരന് അറിയിപ്പ് നൽകും. ഇത്  ബുക്കിങ് നടത്തുന്നതിന് മുമ്പ് കാത്തിരിക്കാൻ യാത്രക്കാരെ സഹായിക്കും.  ഈ ആഴ്ച മുതൽ ഗൂഗിൾ ഫ്ലൈറ്റ്സിൽ യാത്രക്കാർക്ക് ഈ ഫീച്ചർ ലഭിക്കും.

English Summary : Plan Your Flight Journey in Advance with Google Flights

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com