ADVERTISEMENT

എത്ര വേണെമെങ്കിലും പിസ്സ 299 രൂപക്ക് കഴിക്കാമെന്ന ഓഫറുമായി പിസ്സ ഹട്ട്. എത്ര ഗ്ലാസ് വേണമെങ്കിലും തണുത്ത കോക്കും ഇതിന്റെ കൂടെ ലഭിക്കും. എന്നാൽ വെള്ളിയാഴ്ചകളിൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ. അതും പിസ്സ ഹട്ടിന്റെ ചില കടകളിൽ മാത്രം. വീട്ടിൽ നിന്ന് ഓർഡർ ചെയ്യാനോ, 'ടേക്ക് എവേ' യിലോ ഈ ഓഫർ ഇല്ല. അവരുടെ സ്റ്റോറിൽ ഇരുന്ന് തന്നെ കഴിക്കുന്നവർക്ക് ആണ് ഈ ഓഫർ ലഭിക്കുക. എന്നാൽ പിസ്സ ഹട്ടിലേക്ക് പോയി ഒരു കുടുംബത്തിന്  299 രൂപയുടെ അൺ ലിമിറ്റഡ് ഓഫർ എടുക്കാമോ? ഇല്ല എന്നാണ് ഉത്തരം. ഓരോരുത്തരും 299 രൂപയുടെ ഈ ഓഫർ എടുക്കേണ്ടി വരും. കാരണം ഈ ഓഫറിൽ മറ്റുള്ള കുടുംബാംഗങ്ങളായോ, സുഹൃത്തുക്കളുമായോ പിസ്സ പങ്കിട്ട് കഴിക്കാൻ പാടില്ല എന്ന നിബന്ധനയുണ്ട്. കൂടാതെ പിസ്സ ഒട്ടും ബാക്കി വെക്കരുത് എന്ന നിബന്ധനയുമുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ 299 രൂപക്ക് ഒരാൾക്ക് മറ്റാരുമായും പങ്കിടാതെ എത്ര പിസയും കോക്കും വേണമെങ്കിലും അകത്താക്കാം. എല്ലാ പിസ്സകൾക്കും ഈ ഓഫർ ഇല്ല. ബുധനാഴ്ചകളിൽ 50 ശതമാനം വിലക്കുറവിലും പിസ്സ കഴിക്കാമെന്ന ഓഫറും നൽകുന്നുണ്ട്.

English Summary:

Know-more about Unlimited Pizza Friday Offer

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com