299 രൂപ മുതലുള്ള വിലകളിൽ സ്റ്റാർസ് കലക്ഷനുമായി കല്യാൺ സിൽക്സ്
Mail This Article
ക്രിസ്മസ് – പുതുവത്സരനാളുകൾ ആഘോഷമാക്കുവാൻ കല്യാൺ സിൽക്സ് സ്റ്റാർസ് കലക്ഷൻ അവതരിപ്പിക്കുന്നു. സാരികൾ, മെൻസ് വെയർ, കിഡ്സ് വെയർ, ലേഡീസ് വെസ്റ്റേൺ വെയർ, ഫാൻസി സ്യൂട്ട്സ് തുടങ്ങി എല്ലാവിധ വസ്ത്ര ശ്രേണികളും 299 രൂപ മുതല്‍ ലഭ്യമാണ്. കല്യാൺ സിൽക്സിന്റെ സ്വന്തം ഡിസൈനുകളില്‍ സ്വന്തം നിർമാണ യൂണിറ്റിൽ നിർമിച്ചതിനാലാണ് സ്റ്റൈലിഷ് വസ്ത്രങ്ങൾ അവിശ്വസനീയ വിലകളിൽ ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുന്നതെന്ന് കല്യാൺ സിൽക്സ് അധികൃതർ പറഞ്ഞു.
ഇന്ത്യയിലും വിദേശത്തുമായുള്ള കല്യാൺ സിൽക്സിന്റെ 35 ഷോറൂമുകളിലും സ്റ്റാർസ് കലക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യവും കൂടുതൽ വസ്ത്രവിസ്മയങ്ങളും നൽകാൻ ഈ സാമ്പത്തിക വർഷം തന്നെ മൂന്ന് പുതിയ ഷോറൂമുകളാണ് കല്യാൺ സിൽക്സ് ആരംഭിക്കുന്നത്. രണ്ടര ലക്ഷത്തിലേറെ ചതുരശ്രയടി വിസ്തൃതിയിൽ കോഴിക്കോടും ഒരു ലക്ഷത്തിലേറെ ചതുരശ്രയടി വിസ്തൃതിയിൽ കൊല്ലത്തും പാലക്കാടുമാണ് പുതിയ ഷോറൂമുകൾ.
ഡിസൈനര്‍ സ്റ്റൈൽസ്, കാഷ്വൽ സ്റ്റൈൽസ്, എത്‌നിക് സ്റ്റൈല്‍സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി വൈവിധ്യമാർന്ന എല്ലാ വസ്ത്ര ശ്രേണികളും ഏറ്റവും പുതിയ ശൈലികളിലുള്ള ഫാഷൻ വസ്ത്രങ്ങളുടെ ശേഖരമാണ് സ്റ്റാർസ് കലക്ഷൻ എന്ന് കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമൻ പറഞ്ഞു. ഏറ്റവും ഗുണമേന്മയുള്ള വസ്ത്രങ്ങൾ പോക്കറ്റിനിണങ്ങിയ വിലകളിൽ ലഭിക്കുമ്പോൾ ക്രിസ്മസും പുതുവർഷവും ഒന്നിക്കുന്ന ഈ ഉത്സവകാലം മലയാളികൾക്ക് അവിസ്മരണീയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.