ഫോറെക്സിന്റെ പേരിലും തട്ടിപ്പ്, നഷ്ടമായത് 42 ലക്ഷം രൂപ!
Mail This Article
ഫോറെക്‌സിലൂടെയും, കമ്മോഡിറ്റി ട്രേഡിങിലൂടെയും വൻ ലാഭമുണ്ടാക്കാമെന്ന പേരിലും തട്ടിപ്പ് അരങ്ങേറുന്നു. സോഷ്യൽ മീഡിയയിലെ റീലുകളിലൂടെയാണ് ഇരകളെ തട്ടിപ്പുകാർ കണ്ടെത്തുന്നത്. ഫോറെക്സ് വ്യാപാരം നടത്തിയാൽ ഡോളറിൽ ലാഭം നൽകാമെന്ന് പ്രേരിപ്പിച്ച് ഇരകളെ വിശ്വസിപ്പിക്കാൻ ആദ്യം കുറച്ച് ഡോളർ നൽകിയാണ് തട്ടിപ്പ് തുടങ്ങുന്നത്. ലാഭം ലഭിച്ച ഡോളർ പിന്‍വലിക്കാൻ ശ്രമിക്കുമ്പോൾ അക്കൗണ്ട് ഫ്രീസ് ആയി എന്ന സന്ദേശം ലഭിക്കും. വീണ്ടും ലോഗിൻ ചെയ്യാൻ നോക്കുമ്പോൾ 1000 ഡോളർ കൊടുത്തെങ്കിലേ പണം പിൻവലിക്കാനാകൂ എന്ന രീതിയിൽ തട്ടിപ്പുകാർ പറയും. ആദ്യം ഡോളർ കൊടുത്ത് ഇരയെ വിശ്വസിപ്പിക്കുന്നതിലാണ് തട്ടിപ്പുകാരുടെ വിജയം. സാമ്പത്തിക നിക്ഷേപങ്ങളുടെ പേരിൽ ഓരോ ദിവസവും പുതിയ തട്ടിപ്പുകൾ അരങ്ങേറുകയാണ്. പ്രായ വ്യത്യാസമില്ലാതെ പലരും തട്ടിപ്പിൽ കുടുങ്ങുന്നുണ്ട്. പുണെയിലാണ് ഈ തട്ടിപ്പ് നടന്നത്.