ADVERTISEMENT

പ്രൊവിഡന്റ് ഫണ്ട് (പി എഫ്)അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ വിരമിക്കല്‍ കാലം വരെ കാത്തിരിക്കേണ്ട. നമുക്ക് ആവശ്യമുള്ളപ്പോള്‍ ഇതില്‍ നിന്ന് തുക പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ മുഴുവനായും പിന്‍വലിക്കാനാകില്ലെന്നു മാത്രം. എങ്ങനെ പി.എഫില്‍ നിന്ന് പണം പിന്‍വലിക്കാം എന്ന് നോക്കാം.

∙ ആരോഗ്യ ചെലവുകള്‍, വസ്തു വാങ്ങല്‍, വിദ്യാഭ്യാസ ആവശ്യം എന്നിവയ്ക്കായി ഇപിഎഫ് നിക്ഷേപത്തില്‍ നിന്ന് ഭാഗികമായി പിന്‍വലിക്കാം

∙ പിഎഫ് വരിക്കാരന് ജോലി നഷ്ടപ്പെട്ടാലും ഇപിഎഫിലെ മുഴുവന്‍ തുകയും പിന്‍വലിക്കാം. ആദ്യ മാസം 75 ശതമാനം, രണ്ടാം മാസം ബാക്കി 25 ശതമാനം എന്നിങ്ങനെയാണ് കണക്ക്

 ∙ 7 വർഷം ഇപിഎഫ് വിഹിതം അടച്ച വരിക്കാരന് വിദ്യാഭ്യാസ ചെലവ്, വിവാഹ ആവശ്യങ്ങള്‍ക്കായി തൊഴിലുടമയുടെ വിഹിതത്തിന്റെ 50 ശതമാനം വരെ പിന്‍വലിക്കാം.

∙ ഇപിഎഫ് വരിക്കാനായി 5 വര്‍ഷം പൂര്‍ത്തിയായവർക്ക് പുതിയ വീട് വാങ്ങുന്നതിനോ നിര്‍മിക്കുന്നതിനോ പണം പിന്‍വലിക്കാം.

∙ സ്ഥലം വാങ്ങുന്നതിന് പ്രതിമാസ ശമ്പളത്തിന്റെ 24 ഇരട്ടിയും വീട് നിര്‍മിക്കുന്നതിനോ വാങ്ങുന്നതിനോ 36 ഇരട്ടിയുമാണ് പിന്‍വലിക്കല്‍ പരിധി.

∙ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ വരിക്കാരന് ഭവന വായ്പയുടെ തിരിച്ചടവിന് തുക പിന്‍വലിക്കാം. അടച്ച തുകയുടെ 90 ശതമാനം വരെ ലഭിക്കും.  

∙ ആരോഗ്യ ചെലവുകള്‍ക്ക് ഇപിഎഫ് അക്കൗണ്ടിലെ നിക്ഷേപവും പലിശയും സഹിതം ശമ്പളത്തിന്റെ 6 ഇരട്ടി വരെ പിന്‍വലിക്കാം.

∙ ഇപിഎഫില്‍ നിന്ന് 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും

∙ പണം ലഭിക്കാന്‍ എത്ര ദിവസമെടുക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പ്രകാരം, 20 ദിവസമാണ് ഇപിഎഫ് ക്ലെയിം സെറ്റില്‍ ചെയ്യാന്‍ ആവശ്യമായി വരുന്നത്. ക്ലെയിം സെറ്റില്‍ ചെയ്താല്‍ ഇപിഎഫ് വരിക്കാരന്റെ അക്കൗണ്ടിലേക്ക് പണം പിഎഫ് തുക എത്തും.

∙ സമയ പരിധിക്കുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ റീജണല്‍ പിഎഫ് കമ്മീഷണര്‍ക്കോ ഓണ്‍ലൈന്‍ വഴിയോ പരാതി നല്‍കാം.

ഓണ്‍ലൈനായി പണം പിന്‍വലിക്കാന്‍

 മെമ്പര്‍ ഇ-സേവ പോര്‍ട്ടലായ https://unifiedportal-mem.epfindia.gov.in/memberinterface/  വഴി

ഓണ്‍ലൈനായി പണം പിന്‍വലിക്കാം. വെബ്‌സൈറ്റില്‍ കേറി യുഎഎന്‍ നമ്പറും പാസ്‌വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്ത് പണം പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കണം.യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറും മൊബൈല്‍ നമ്പറും ആക്ടീവ് ആയിരിക്കണം.

 ഓഫ് ലൈനായി പിന്‍വലിക്കാന്‍

ഓഫ്‌ലൈനായി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇപിഎഫ്ഒ ഓഫീസില്‍ നേരിട്ട് പോകണം. അവിടെ കോമ്പോസിറ്റ് ക്ലെയിം ഫോം പൂരിപ്പിച്ച് നല്‍കണം. വിവരങ്ങള്‍ തെറ്റാതെ വേണം നല്‍കാന്‍.

ഉമങ് ആപ്പ്

കേന്ദ്ര സര്‍ക്കാറിന്റെ ഉമങ് ആപ്പ് വഴിയും ഇപിഎഫ് നിക്ഷേപം പിന്‍വലിക്കാം.ആദ്യം ആപ്പ് മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതില്‍ ഇപിഎഫ്ഒ സര്‍വീസ് എന്ന് സര്‍ച്ച് ചെയ്ത് Rise Claim തിരഞ്ഞെടുക്കുക. യുഎന്‍ നമ്പറും ഒപിടി വെരിഫിക്കേഷനും പൂര്‍ത്തിയാക്കിയാല്‍ പിന്‍വലിക്കല്‍ രീതി തിരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്യുക. ഇപിഎഫ് പിന്‍വലിക്കലിന്റെ സ്ഥിതി അറിയാന്‍ റഫറന്‍സ് നമ്പര്‍ ലഭിക്കും.

English Summary:

Methods to Withdraw Money from PF Account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com