ADVERTISEMENT

നാല് ഡസൻ മുട്ടകൾ 49 രൂപയ്ക്ക് വാങ്ങാൻ ശ്രമിച്ചതിനെത്തുടർന്ന് ബംഗളൂരുവിൽ ഒരു യുവതിക്ക് 48,000 രൂപ നഷ്ടപ്പെട്ടു. ഇമെയിലിൽ  വളരെ കുറഞ്ഞ വിലയ്ക്ക് മുട്ട വിൽക്കുന്ന ഒരു പരസ്യം കണ്ടെതിനെത്തുടർന്നാണ് 4 ഡസൻ മുട്ടകൾ വാങ്ങാൻ ഇവർ ശ്രമിച്ചത്.

പരസ്യത്തിൽ കൊടുത്തിരുന്ന ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ കൊടുക്കേണ്ടതിന്റെ പതിന്മടങ്ങ് തുക നഷ്ടപ്പെട്ടു. 48199 രൂപയാണ് അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാർ വലിച്ചെടുത്തത്. ഈ തട്ടിപ്പിനെ കുറിച്ച്  പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഐടി ആക്ട് പ്രകാരം കേസ് റജിസ്റ്റർ ചെയ്യുകയും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയുമാണ്. പല രീതിയിലും വാട്സാപ്പ് വഴിയും, ഇമെയിൽ വഴിയും, ഫോൺ വഴിയും തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന പോലീസ് മുന്നറിയിപ്പുണ്ടായിട്ടും തട്ടിപ്പുകാർ പുതിയ രീതികളിലൂടെ ഇരകളെ കണ്ടെത്തുകയാണ്. 

English Summary:

!​Beware About Online Financial Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com