ADVERTISEMENT

2025 അവസാനിക്കുമ്പോഴേക്കും മിനിമം വേതനം എന്ന സംവിധാനം ഇന്ത്യ അവസാനിപ്പിച്ചേക്കും. പകരം ജീവിക്കാനുള്ള വേതനം (ലിവിങ് വേജ്) നടപ്പാക്കാനാണ് ഇന്ത്യ തയാറെടുക്കുന്നത്.

ഇവ കണക്കാക്കുന്നതിനും പ്രവര്‍ത്തനക്ഷമമാക്കുന്നതിനുമുള്ള ചട്ടക്കൂട് വികസിപ്പിച്ചെടുക്കുന്നതിന് ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) സാങ്കേതിക സഹായം കേന്ദ്രസര്‍ക്കാര്‍ തേടിയിട്ടുണ്ട് എന്നാണ് വിവരം. 

പുതിയ സംവിധാനം

രാജ്യത്തെ ഒരു തൊഴിലാളിക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ചുരുങ്ങിയ വേതനമാണ് ലിവിങ് വേജ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഹൗസിങ്, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, വസ്ത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കുള്ള സാമൂഹ്യ ചെലവുകള്‍ ഇതില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. മിനിമം വേതനത്തേക്കാളും ഉയര്‍ന്ന തുക ആയിരിക്കുമിത്. 

ഐഎല്‍ഒയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഇന്ത്യ പുതിയ സംവിധാനത്തിലേക്ക് മാറുന്നത്. ഈ മാസം രാജ്യാന്തര തൊഴില്‍ സംഘടനയുടെ 350ാമത് ഗവേണിങ് ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങളുണ്ടായത്. കൂടുതല്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും അകറ്റുന്നതിന്റെ ഭാഗമായാണ് ലിവിങ് വേജ് എന്ന ആശയം കടന്നുവരുന്നത്. രാജ്യത്ത് 50 കോടിയിലധികം വരുന്ന തൊഴിലാളികളാണുള്ളത്. ഇവര്‍ക്കെല്ലാം ഇത് പ്രയോജനം ചെയ്യും.

English Summary:

From Minimum Wage to Living Wage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com