ADVERTISEMENT

ആദായ നികുതി നിയമത്തിന്റെ സെക്ഷൻ 80 സി അനുസരിച്ച് വ്യക്തികളായിട്ടുള്ള (ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ബാധകം) നികുതിദായകർക്ക് ചില നിക്ഷേപങ്ങൾക്കും ചെലവുകൾക്കും മൊത്ത വരുമാനത്തിൽ നിന്നും 1,50,000രൂപവരെ കിഴിവിന് അർഹതയുണ്ട്.

നികുതി ദായകന്റെയോ ഭാര്യയുടെയോ കുട്ടികളുടെയോ പേരിലുള്ള ലൈഫ് ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം

∙പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള അടവ്


അംഗീകൃത സൂപ്പർ ആന്വേഷൻ ഫണ്ടിലേക്ക് അടക്കുന്ന തുക

∙ അംഗീകൃത മ്യൂച്ചൽഫണ്ടിലേക്ക് അടക്കുന്ന തുക

മ്യുച്ചൽ ഫണ്ട് മുഖേന പെൻഷൻ ഫണ്ടിലേക്ക് അടക്കുന്ന തുക

ഷെഡ്യൂൾഡ് ബാങ്കുകളിലെ അംഗീകൃത പദ്ധതികളിലേക്ക് 5 വർഷത്തേക്ക് അടക്കുന്ന സ്ഥിരനിക്ഷേപം

നബാർഡിന്റെ പ്രഖ്യാപിത ബോണ്ടുകളിലുള്ള നിക്ഷേപം

സേവിങ്സ്സ്കീം പ്രകാരം മുതിർന്ന പൗരന്മാരുടെ പേരിലുള്ള നിക്ഷേപം

അഞ്ചുവർഷക്കാലാവധി ഉള്ള പോസ്്റ്റോഫീസ് നിക്ഷേപം

എന്നിവയാണ് നികുതി ഇളവ് അവകാശപ്പെടാവുന്ന നിക്ഷേപങ്ങൾ. ഇതിനു പുറമെ

മക്കളുടെ ട്യൂഷൻ ഫീസ് (രണ്ടു കുട്ടികൾക്കു മാത്രമേ ഈ ഇളവ് ലഭിക്കൂ)

ഭവനവായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ് എന്നീ ചെലവുകൾക്കും മൊത്തവരുമാനത്തിൽ നിന്നും കിഴിവ് ലഭിക്കും.

ഇവിടെ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.

ലൈഫ് ഇൻഷുറൻസിന്റെ കാര്യത്തിൽ ഇൻഷുറൻസ് തുകയുടെ പത്ത് ശതമാനത്തിലധികം പ്രീമിയം പാടില്ല.

വീടു വാങ്ങുന്നതിനെടുത്തിട്ടുള്ള വായ്പയുടെ മുതലിലേക്ക് അടക്കുന്ന തുകയ്ക്ക് ഇളവ് നേടുന്നവർ പ്രസ്തുത വീട് അഞ്ചുവർഷമെങ്കിലും കൈവശം വെക്കേണ്ടതാണ്.

അനുമാന വർഷം നിക്ഷേപിക്കുകയോ ചെലവാക്കുകയോ ചെയ്യുന്ന തുകയ്ക്കായിരിക്കും ഇളവ് ലഭിക്കുക. അതുപോലെ നിക്ഷേപങ്ങളോ ചെലവുകളോ നികുതിദായകന്റെ നികുതി വിധേയവരുമാനത്തിൽ നിന്നു തന്നെ അടയ്ക്കണമെന്നില്ല. നികുതി നൽകേണ്ടാത്ത കാർഷിക വരുമാനം പോലുള്ളവയിൽ നിന്ന് അടച്ചാലും മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com