ഇഷ്ട രാഷ്ട്രീയ പാർട്ടിക്ക് സംഭാവന നൽകൂ, ആദായനികുതി കുറയ്ക്കൂ

HIGHLIGHTS
  • കമ്പനികൾക്കും ഈ തുകയ്ക്ക് നികുതിയിളവ് കിട്ടും.
Political party Flag
SHARE

നിങ്ങളുടെ ഈ വർഷത്തെ ആദായനികുതി കുറയ്ക്കാൻ ഇപ്പോൾ ഒരു എളുപ്പ വഴിയുണ്ട്. ഇഷ്ടപ്പെട്ട രാഷ്ട്രീയ പാർട്ടിക്ക് സംഭാവന  കൊടുക്കുക. പക്ഷേ നൽകുന്നത് അംഗീകൃത രാഷ്ട്രീയ പാർട്ടിക്കാവണം.  പണമായി നൽകുകയും ചെയ്യരുത്. ചെക്ക്, ഡ്രാഫ്റ്റ്, ഓൺ ലൈൻ പേയ്മെന്റ് എന്നിവയിലേതെങ്കിലും വഴി നൽകുക. അങ്ങനെയെങ്കിൽ നൽകുന്ന തുക മുഴുവൻ നിങ്ങളുടെ നികുതി ബാധക വരുമാനത്തിൽ നിന്നും കുറയ്ക്കാം.

അതായത് 80 ജിജിസി പ്രകാരം രാഷ്രീയ പാർട്ടിക്കുള്ള സംഭാവന പൂർണ്ണമായും നികുതി ഒഴിവിനു അർഹമാണ്. എന്തായാലും സംഭാവന കൊടുത്തേ പറ്റൂ. അതും ചെറിയ തുക വീതമാണെങ്കിലും എല്ലാ പാർട്ടികൾക്കും  നൽകാൻ നാം നിർബന്ധിതരാകും. ആ തുക മൊത്തം നികുതി ബാധകമായ വരുമാനത്തിൽ നിന്നും കുറയ്ക്കാം.

കമ്പനികളും സ്ഥാപനങ്ങളും നല്ലൊരു തുക സംഭാവന നൽകാതെ പാർട്ടികൾ  സമ്മതിക്കില്ല. പക്ഷേ കമ്പനികൾക്കും ഈ തുകയ്ക്ക്  നികുതിയിളവിന് അർഹതയുണ്ട്.

സംഭാവനകളെല്ലാം മാർച്ച്  31 നു മുൻപു നൽകുക

എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവന  ചെയ്യാൻ നാം നിർബന്ധിരാകുന്ന സമയമാണ് തിരഞ്ഞെടുപ്പ് കാലം. എന്നാൽ നിങ്ങൾ ഏതെല്ലാം പാർട്ടികൾക്ക് എത്ര തുക നൽകാൻ ഉദ്ദേശിച്ചാലും അത് മാർച്ച് 31 നു മുൻപ് തന്നെ ചെയ്യുക.  എങ്കിലേ അത് ഈ വർഷം ക്ലെയിം ചെയ്യാനാകൂ.

അതല്ല, ഏപ്രിൽ ഒന്നിനു ശേഷം നൽകിയാൽ ആദായനികുതി ഇളവു കിട്ടും. പക്ഷേ അത് അടുത്ത സാമ്പത്തിക വർഷത്തെ കണക്കിലേ പെടൂത്താനാകു എന്നു മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA