പാന്‍ കാര്‍ഡ്‌ നഷ്ടപ്പെട്ടാല്‍

HIGHLIGHTS
  • പാന്‍ കാര്‍ഡിലെ മറ്റേതെങ്കിലും വിവരങ്ങള്‍ തിരുത്തണമെങ്കിലും സാധിക്കും
tax time
SHARE

സാമ്പത്തിക ഇടപാടുകള്‍ക്കെല്ലാം ഇന്ന്‌ പാന്‍ കാര്‍ഡ്‌ വളരെ പ്രധാനമാണ്‌. പാന്‍ കാര്‍ഡ്‌ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്‌താല്‍ പുതിയ പാന്‍ കാര്‍ഡിന്‌ വേണ്ടി ശ്രമിക്കേണ്ടതില്ല, ഡ്യൂപ്ലിക്കേറ്റ്‌ പാന്‍ കാര്‍ഡിന്‌ അപേക്ഷിക്കാം. നിലിവിലെ പെര്‍മെനന്റ്‌ അക്കൗണ്ട്‌ നമ്പറില്‍ മാറ്റം ഉണ്ടാകില്ല. പാന്‍ കാര്‍ഡിലെ മറ്റേതെങ്കിലും വിവരങ്ങള്‍ തിരുത്തി നല്‍കണം എന്നുണ്ടെങ്കില്‍ അതിനും സാധിക്കും. 

 ആവശ്യമായ രേഖകള്‍

1. പാന്‍ കാര്‍ഡിന്റെ അല്ലെങ്കില്‍ പാന്‍ അനുവദിച്ച്‌ നല്‍കിയ കത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌

2. തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌

3. മേല്‍വിലാസം തെളിയിക്കുന്ന രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌

4. ജനനതീയതി തെളിയിക്കുന്ന രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌

 ഓണ്‍ലൈനായി അപേക്ഷിക്കാം

1. പാന്‍ കാര്‍ഡിലെ വിവരങ്ങളില്‍ എന്തെങ്കിലും തിരുത്തലുകള്‍ വരുത്തണം എന്നുണ്ടെങ്കില്‍ https://tin.tin.nsdl.com/pan/correctiondsc.html എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

2. വെബ്‌ പേജിന്റെ ഏറ്റവും താഴെ കാണുന്ന Apply for Changes Or Correction in PAN Data എന്നതിലെ individual എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക.

3. സെലക്ടില്‍ ക്ലിക്‌ ചെയ്യുക. അപ്പോള്‍ തുറന്നു വരുന്ന പുതിയ വെബ്‌ പേജില്‍ `Request For New PAN Card Or/ And Changes Or Correction in PAN Data" എന്ന ഫോം ലഭ്യമാകും.

4. പാന്‍, പൂര്‍ണ നാമം, മാതാപിതാക്കളുടെ പേര്‌, മേല്‍വിലാസം, ജനന തീയതി, ആധാര്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയ വിവരങ്ങള്‍ നല്‍കി അപേക്ഷാ ഫോം പൂരിപ്പിക്കുക. 

5. പണമടച്ചതിന്‌ ശേഷം അപേക്ഷാ ഫോം സമര്‍പ്പിക്കുക. അപേക്ഷാ ഫോമിന്‌ ഒപ്പം മുമ്പുണ്ടായിരുന്ന കാര്‍ഡിന്റെ തെളിവുകളും ആവശ്യമായ മറ്റ്‌ രേഖകളും സമര്‍പ്പിക്കണം. 

6. അപേക്ഷാഫോം സമര്‍പ്പിച്ചു കഴിയുമ്പോള്‍ 15-അക്ക നമ്പറോടു കൂടിയ ഒരു അക്‌നോളജ്‌മെന്റ്‌ സ്ലിപ്‌ ലഭിക്കും. പാന്‍ അപേക്ഷാഫോമിന്റെ സ്ഥിതി അറിയാന്‍ ഈ നമ്പര്‍ ഉപയോഗിക്കാം. 

7. ഈ അക്‌നോളജ്‌മെന്റ്‌ സ്ലിപ്‌ പ്രിന്റ്‌ ചെയ്‌ത്‌ എടുക്കുക. ഇതില്‍ ഒപ്പ്‌ ഇട്ട്‌ ഫോട്ടോഗ്രാഫ്‌ ഒട്ടിച്ച്‌ എന്‍എസ്‌ഡിഎല്‍ ഓഫീസിലേക്ക്‌ അയക്കുക. നിലവിലെ പാന്‍കാര്‍ഡിന്റെ കോപ്പി, മേല്‍വിലാസം, ജനന തീയതി എന്നിവ തെളിയിക്കുന്ന രേഖകളും ഇതോടൊപ്പം അയക്കണം. ഓണ്‍ലൈന്‍ വഴി പണം അടച്ചിട്ടില്ല എങ്കില്‍ ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റും ഇതിനൊപ്പം അയക്കുക. 

എന്‍എസ്‌ഡിഎല്‍ ഓഫീസിന്റെ മേല്‍വിലാസം

NSDL e-Governance Infrastructure Limited,

5th floor, Mantri Sterling, Plot No. 341,

Survey No. 997/8, Model Colony,

Near Deep Bungalow Chowk, Pune  411016

കവറിന്‌ പുറത്ത്‌ APPLICATION FOR PAN CHANGE REQUEST -എന്ന്‌ എഴുതാന്‍ മറക്കരുത്‌ . അക്‌നോളജ്‌്‌മെന്റ്‌ നമ്പറും എഴുതണം. 

അക്‌നോളജ്‌മെന്റ്‌ രസീത് നഷ്ടപ്പെട്ടാല്‍ https://tin.tin.nsdl.com/pan/changemode.html ല്‍ നിന്നും വീണ്ടും എടുക്കാന്‍ കഴിയും. 

അക്‌നോളജ്‌മെന്റ്‌ സ്ലിപ്‌ എന്‍എസ്‌ഡിഎല്‍ ഓഫീസില്‍ ലഭിച്ച്‌ കഴിച്ചാല്‍ ഉടന്‍ നിങ്ങളുടെ പാന്‍കാര്‍ഡിനുള്ള അപേക്ഷയില്‍ മേൽ നടപടികള്‍ ഉണ്ടാവുകയും ഉടന്‍ അംഗീകരിക്കപ്പെടുകയും ചെയ്യും. ഡ്യൂപ്ലിക്കേറ്റ്‌ പാന്‍ കാര്‍ഡിന്‌ വേണ്ടി സമര്‍പ്പിച്ച അപേക്ഷയില്‍ നല്‍കിയിരിക്കുന്ന മേല്‍വിലാസത്തിലേക്ക്‌ അയച്ച്‌ തരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA