ഇ ഫയലിങിന് പാന്‍ നമ്പര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

HIGHLIGHTS
  • ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്
digital
SHARE

ആദായ നികുതി റട്ടേൺ സമർപ്പിക്കാൻ ഇനി കൃത്യം ഒരു മാസം കൂടിയേ ഉള്ളു. നിങ്ങൾ ഇതു വരെ റിട്ടേൺ ഫയൽ ചെയ്യാനുള്ള നടപടികൾ  തുടങ്ങിയിട്ടില്ലെങ്കിൽ പെട്ടെന്നായിക്കോളു.കാരണം റിട്ടേൺ നൽകിയില്ലെങ്കിൽ ആദായ നികുതി വകുപ്പ് പിഴ ഈടാക്കും.

incometaxindiaefiling എന്ന വൈബ്‌സൈറ്റിലൂടെയാണ് ആദായ നികുതി റിട്ടേണ്‍ ഇ ഫയല്‍ ചെയ്യേണ്ടത്.  ഇതിനായി ആദ്യം നിങ്ങളുടെ പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം. അതിനുശേഷം പാന്‍ നമ്പര്‍ ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അപ്പോള്‍ ഒരു പാസ് വേര്‍ഡ് ലഭിക്കും. പാന്‍ നമ്പര്‍ യൂസര്‍ നെയിമായി നല്‍കി ഈ പാസ് വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യു്‌മ്പോള്‍ വൈബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് ഒരു അക്കൗണ്ട് ലഭിക്കും. ഈ അക്കൗണ്ടിലൂടെയാണ് ഇന്‍കം ടാക്‌സ് റിട്ടേണ്‍ (ഐ.റ്റി.ആര്‍) ഫോം പൂരിപ്പിക്കാനും സമര്‍പ്പിക്കാനുമുള്ള അവസരം ലഭിക്കുക. ഇതേവരെ പാന്‍ നമ്പര്‍ ഈ വൈബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടനെ ചെയ്യണം. ഇതിനായി പാന്‍ നമ്പര്‍, പാന്‍ കാര്‍ഡിലെ പേരിലെ സര്‍നെയിം, മിഡില്‍ നെയിം ലാസ്റ്റ് നെയിം, ജനനതിയതി,  മൊബൈല്‍ നമ്പര്‍, വിലാസം, ഇ മെയില്‍, തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. രജിസ്‌ട്രേഷന് ഒരുങ്ങും മമ്പ് ഇത്രയും വിവരങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുക.  

1. incometaxindiaefiling എന്ന വൈബ്‌സൈറ്റില്‍ പ്രവേശിക്കുക

2.ഈ വെബ്‌സൈറ്റിന്റെ വലത് ഭാഗത്ത് മുകള്‍ വശത്തായാണ് രജിസ്റ്റര്‍ ഓപ്ഷന്‍ ഉള്ളത്.

3.നാല് ഘട്ടങ്ങളായാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുക. ആദ്യം അടിസ്ഥാന വിവരങ്ങൾ നല്‍കണം. പാന്‍ നമ്പര്‍. സര്‍നെയിം. മിഡില്‍ നെയിം ഫസ്റ്റ് നെയിം എന്നിവ നല്‍കണം. ഇതില്‍ സര്‍നെയിം മാത്രമാണ് നിര്‍ബന്ധമായും നല്‍കേണ്ടത്. മിഡില്‍ നെയിമും ഫസ്റ്റ നെയിമും നല്‍കിയില്ലെങ്കിലും കുഴപ്പമില്ല. പാന്‍ കാര്‍ഡ് അപേക്ഷയില്‍ നിങ്ങള്‍ എന്താണോ സര്‍ നെയിം, മിഡില്‍ നെയിം, ഫസ്റ്റ് നെയിം എന്നീ കോളങ്ങളില്‍ എഴുതിയിരുന്നത് അങ്ങനെ തന്നെ ഇവിടെയും നല്‍കിയാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയുകയുള്ളൂ. 

4. സര്‍നെയിം നല്‍കിക്കഴിഞ്ഞാല്‍ ജനനത്തിയതി നല്‍കുക.  റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസായി റെസിഡന്റ് അല്ലെങ്കില്‍ നോണ്‍ റെസിഡന്റ് എന്നത് നല്‍കുക. അതിനുശേഷം കണ്ടിന്യൂ ബട്ടണില്‍ അമര്‍ത്തുക. അപ്പോള്‍ രജിസ്‌ട്രേഷന്‍ ഫോം ലഭിക്കും. ഇതില്‍ നേരത്തെ രേഖപ്പെടുത്തിയ അടിസ്ഥാന വിവരങ്ങളെല്ലാം ഉണ്ടാകും. ബാക്കി വിവരങ്ങളായ ഫോണ്‍ നമ്പര്‍, ഇ മെയില്‍, പിന്‍കോഡ് ,വിലാസം, എന്നിവ നല്‍കണം. ഇന്‍കം ടാക്‌സ് ഇ ഫയലിങ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാനുള്ള പാസ്വേര്‍ഡും നല്‍കണം. ഇത്രയും പൂര്‍ത്തിയാക്കിയാല്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരിലേക്കും ഇ മെയിലിലേക്കും  ഒരു ഒ.റ്റി.പി ലഭിക്കും. ഇത് വൈബ്‌സൈറ്റില്‍ എന്റര്‍ ചെയ്യന്നതോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. ഇനി ഇന്‍കംടാക്‌സ് ഇന്ത്യ ഇ ഫയലിങ് എന്ന വൈബ്‌സൈറ്റില്‍  വീണ്ടും ലോഗിന്‍ ചെയ്യുക. നിങ്ങളുടെ പാന്‍ നമ്പര്‍ ആണ് യൂസര്‍ നെയിം. പാസ് വേര്‍ഡ് രജിസ്‌ട്രേഷന്റെ സമയത്ത് നല്‍കിയതാണ്. ഇതുപയോഗിച്ച് ലോഗിന്‍ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ടില്‍ പ്രവേശിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA