കസ്റ്റംസ് തീരുവ കൂട്ടി; സ്വർണവില ഇനിയും ഉയരും

gold
SHARE

കൊച്ചി∙ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയർത്താനുള്ള തീരുമാനം സ്വർണ വില ഉയരാനിടയാക്കും. സ്വർണ വിലയിൽ അടുത്ത കാലത്തായി മുന്നേറ്റമുണ്ടാകുന്ന സാഹചര്യത്തിൽ ബജറ്റിലെ ഈ തീരുമാനം സ്വർണ വിലയെ വീണ്ടുമൊരു കുതിച്ചു ചാട്ടത്തിന് ഇടയാക്കും.

വിവാഹത്തിനും മറ്റുമായി സ്വർണാഭരണങ്ങൾ അധികമായി ഉപയോഗിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ ഇത് ചെലവ് വർധിപ്പിക്കുന്നതിനിടയാക്കും. എന്നാൽ സ്വർണത്തെ നിക്ഷേപമായി കരുതുന്നവർക്ക് തീരുമാനം അനുകൂല സാഹചര്യമാണ്. സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കണമെന്ന് ഈ മേഖലയിലുള്ളവരിൽ നിന്നു ആവശ്യം ഉയരുമ്പോഴാണ് വീണ്ടും വിലയുയരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA