ഭവന വായ്പ പലിശയിലെ നികുതി ഇളവ് 3.5 ലക്ഷം രൂപയാകും

1141985479
SHARE

ഭവനവായ്പയിലെ പലിശ അടവിന് ലഭിച്ചിരുന്ന ആദായ നികുതി ഇളവ് 3.5 ലക്ഷം രൂപയാകും. നേരത്തെ ഇത് 2 ലക്ഷം രൂപയായിരുന്നു. ആദയനികുതി നിയമത്തിലെ  സെക്ഷന്‍ 24(ബി)യ്ക്കു കീഴിലാണ് ഈ പരിധി ഉയര്‍ത്തിയിരിക്കുന്നത് 2020 മാര്‍ച്ച് 31 വരെ വായ്പ എടുക്കുന്നവര്‍ക്ക് ഇളവ് ലഭിക്കും. ഈ വായ്പ ഉപയോഗിച്ച് വാങ്ങുന്ന പ്രേപ്പര്‍ട്ടിയുടെ വില 45 ലക്ഷം രൂപയില്‍ കൂടരുത് എന്ന നിബന്ധനയ്ക്ക് വിധേയമായാണ് ഇളവ് ലഭിക്കുക. 

ശമ്പളവരുമാനക്കാര്‍ക്കും ഇടത്തരം വിഭാഗക്കാര്‍ക്കും ഏറെ ആശ്വാസമാണ് ഈ തീരുമാനം. റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണ മേഖലയ്ക്കും ഏറെ ഗുണകരമാണ് ഈ ഇളവ്. നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സക്രിയമാകുന്നതോടെ സമ്പദ് വ്യവസ്ഥയിലേക്കും അതിലൂടെ താഴെത്തട്ടിലേക്കും കൂടുതല്‍ പണം എത്താനും ഈ തീരുമാനം വഴിതുറക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA