ആദായ നികുതി റിട്ടേണ്‍ ഈ ഫയല്‍ ചെയ്യുമ്പോള്‍ വിവിധ മാര്‍ഗങ്ങളില്‍ നിന്നുള്ള വരുമാന വിവരം റിട്ടേണ്‍ ഫോമില്‍ നേരിട്ട് രേഖപ്പെടുത്തപ്പെടും. നികുതി റിട്ടേണ്‍ അനായാസമാക്കാന്‍ ഇതുപകരിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. നികുതി ദായകന് വരുമാനം നല്‍കുന്ന വിവിധ ഉറവിടങ്ങളില്‍ നിന്നാണ് ഈ വിവരങ്ങള്‍ നികുതി വകുപ്പ് ശേഖരിക്കുക.
ബാങ്ക്, സ്റ്റോക് എക്‌സ്‌ചേഞ്ച്, മ്യൂച്വല്‍ ഫണ്ട്, പ്രോവിഡന്റ് ഫണ്ട്, രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയവയില്‍ നിന്നുള്ള നിങ്ങളുടെ വിവരങ്ങളാണ് റിട്ടേണ്‍ ഫോമില്‍ നേരിട്ട രേഖപ്പെടുത്തുക. റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന പ്രവര്‍ത്തി കൂടുതല്‍ എളുപ്പമാക്കാനാണ് ഇതെന്നാണ് മന്ത്രി വ്യക്തമാക്കിയത്.