സ്റ്റാര്‍ടപ് സംരംഭകര്‍ നല്‍കുന്ന രേഖകള്‍ ആദായ നികുതി കണക്കാക്കാന്‍ വിനിയോഗിക്കില്ല എന്ന ധനമന്ത്രി പ്രഖ്യാപിച്ചു. ഗവണ്‍മെന്റ് വെരിഫൈ ചെയ്തിട്ടുള്ള സ്റ്റാര്‍ടപ്പുകളെ ആദായ നികുതി വകുപ്പ് ഒരു തരത്തിലുള്ള പരിശോധനയ്ക്കും വിധേയമാക്കില്ല. ഏഞ്ചല്‍ ടാക്സിന്റെ പേരില്‍ പ്രശ്നം നേരിടുന്ന സംരംഭകര്‍ക്ക് ഈ പ്രഖ്യാപനം ആശ്വാസമാണ്. അണ്‍ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികള്‍ പെരുപ്പിച്ച വിലയ്ക്ക് വില്‍പ്പന നടത്തി പണമിടപാട് നടത്തുന്നത് തടയാന്‍ 2012 ല്‍ ഏര്‍പ്പെടുത്തിയ ഏഞ്ചല്‍ ടാക്സ് ആണ് ഇന്ന് സ്റ്റാര്‍ടപ്പുകള്‍ നേരിടുന്ന വലിയ വെല്ലുവിളിയായി മാറിയത്. ഇതേതുടര്‍ന്ന് ഏഞ്ചല്‍ നിക്ഷേപകര്‍ സ്റ്റാര്‍ട് അപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന പണം ഇന്‍കം ഫ്രം അദര്‍ സോഴ്സ് ആയി കണക്കാക്കി നികുതി ഈടാക്കുകയായിരുന്നു.
സ്റ്റാര്‍ടപ്പ് സംരംഭകരുടെയും നിക്ഷേപകരുടെയും വെരിഫിക്കേഷന്‍ നടപടികള്‍ക്കായി ഒരു സംവിധാനം ഉണ്ടാക്കുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറ്ക്ട് ടാക്സിനു കീഴിലുള്ള ഇത്തരം കേസുകളില്‍ പെട്ടെന്ന് പരിഹാരവും ഉണ്ടാക്കും.നിരവധി സംരംഭകര്‍ക്കാണ് ഇതുസംബന്ധിച്ച് ആദായ നികുതി വകുപ്പില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം മന്ത്രിയുടെ പ്രഖ്യാപനം പ്രശനത്തിന്റെ പകുതി പരിഹാരത്തിനേ വഴിതുറന്നിട്ടുള്ളൂ എന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തല്‍.