റിട്ടേണ്‍ പൂരിപ്പിക്കുമ്പോള്‍ വേണം സൂക്ഷ്മത

HIGHLIGHTS
  • എല്ലാ വിവരങ്ങളും ക്രമത്തിൽ എടുത്തു വെച്ച ശേഷം പൂരിപ്പിച്ചു തുടങ്ങുക
calculating
SHARE

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഈ ഫയലിങ് സ്വയം ചെയ്യാം-3

ഇൻകം ടാക്സ് റിട്ടേണ്‍ ഫോമിലെ ഏതെങ്കിലും കോളത്തില്‍ വിവരങ്ങള്‍ ഒന്നും രേഖപ്പെടുത്താന്‍ കഴിയുന്നില്ല എങ്കില്‍ പരിഭ്രമിക്കേണ്ട.ഈ കോളത്തിലെ വിവരങ്ങള്‍ ഒന്നുകില്‍ ഓട്ടോമാറ്റിക്കായി രേഖപ്പടുത്തപ്പെടുന്നവയാണ്. അല്ലെങ്കില്‍ അതില്‍ വന്നിട്ടുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് മാറ്റാന്‍ കഴിയാത്തതാണ്. മറ്റു കോളങ്ങളില്‍ രേഖപ്പെടുത്തിയ സംഖ്യയുടെ ആകെത്തുക ഓട്ടോമാറ്റിക്കായി സ്വയം രേഖപ്പെടുത്തപ്പെടുന്ന കോളത്തിലും നിങ്ങള്‍ക്ക് നേരിട്ട് വിവരം നല്‍കാനാവില്ല. ഓണ്‍ലൈനായി വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ ബാക്ക് ആരോയില്‍ ക്ലിക്ക് ചെയ്യരുത്. അങ്ങനെ ചെയ്താല്‍ ഓട്ടോമാറ്റിക്കായി നിങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് ലോഗൗട്ടായിപോകും.

ഓരോ കോളത്തിലും വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞശേഷം സേവ് ചെയ്ത് മുന്നോട്ടുപോകുക. അല്ലെങ്കില്‍ സൈറ്റ് ലോഗൗട് ആയാല്‍ വിവരങ്ങള്‍ ആദ്യം മുതല്‍ രേഖപ്പെടുത്തേണ്ടിവരും. അനിശ്ചിതമായി സൈറ്റില്‍ ലോഗിന്‍ചെയ്ത് വിവിരങ്ങള്‍ തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരിക്കാനും കഴിഞ്ഞെന്നുവരില്ല. ഇനിയങ്ങോട്ടുള്ള ദിവസങ്ങളില്‍ ഈ വെബ്‌സൈറ്റില്‍ ഹെവി ട്രാഫിക്കായിരിക്കും ഉണ്ടാകുക. അതിന്റെ തിരക്ക് സൈറ്റിന് അനുഭവപ്പെടുകയും ചെയ്യും.

എല്ലാ വിവരങ്ങളും ശേഖരിച്ച് ക്രമത്തില്‍ എടുത്ത് വെച്ചശേഷം മാത്രം ഓണ്‍ലൈനായി പൂരിപ്പിക്കുക. വിവരങ്ങള്‍ കൂടുതല്‍ ശേഖരിക്കേണ്ടിവരുമെന്നുണ്ടെങ്കില്‍ അതേവരെ രേഖപ്പെടുത്തിയ വിവരങ്ങള്‍ സേവ് ചെയ്തതിനുശേഷം ലോഗൗട്ട് ചെയ്യുക. വീണ്ടും വിവരങ്ങള്‍ ശേഖരിച്ചശേഷം ലോഗിന്‍ ചെയ്തു പുതിയ വിവരങ്ങള്‍ രേഖപ്പെടുത്തുക. ഐ ടി ആർ 1 ലെ ആദ്യ ഭാഗത്ത് നികുതിദായകനെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങളാണ് നൽകേണ്ടത്. അതേകുറിച്ചു നാളെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA