ആദായ നികുതി റിട്ടേൺ ഇ ഫയലിങ്ങും മറ്റു മാർഗങ്ങളിൽ നിന്നുള്ള വരുമാനവും

income
SHARE

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഈ ഫയലിങ് സ്വയം ചെയ്യാം-8
ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ഇനങ്ങളിലല്ലാതെ മറ്റേതെങ്കിലും മാര്‍ഗങ്ങളില്‍ നിന്ന് വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ അതാണ് ഇന്‍കം ഫ്രം അദര്‍ സോഴ്‌സസ് എന്ന കോളത്തില്‍ രേഖപ്പെടുത്തേണ്ടത്. ഒന്നിലേറെ ഉറവിടങ്ങളില്‍ നിന്ന് വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ഓരോ ഉറവിടവും പ്രത്യേകം കാണിക്കണം. സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പലിശ, ബാങ്ക്, പോസ്റ്റോഫീസ്, കോ ഓപറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളിലെ ഡിപ്പോസിറ്റില്‍ നിന്ന ലഭിച്ച പലിശ, ആദായ നികുതിവകുപ്പില്‍ നിന്ന് ലഭിച്ച റീഫണ്ട് പലിശ, ഫാമിലി പെന്‍ഷന്‍, മറ്റെതെങ്കിലും തരത്തിലുള്ള വരുമാനം എന്നിവയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തേണ്ടത്. 

ഈ കോളത്തില്‍ കുടുംബ പെന്‍ഷന്‍ ഒരു വരുമാന ഉറവിടമാണ് എങ്കില്‍ അടുത്ത കോളത്തില്‍ പെന്‍ഷന്‍ കിട്ടിയതിന്റെ മൂന്നിലൊന്നോ 15,000 രൂപയോ ഏതാണ് ചെറുത് അത് രേഖപ്പെടുത്തി കുറവ് വരുത്താം. ഇത്രയും വിവരം രേഖപ്പെടുത്തയാല്‍ ആദായ നികുതിക്കായി പരിഗണിക്കാവുന്ന നിങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം എത്രയെന്ന് കണക്കാക്കി കഴിഞ്ഞു. ഇന്‍കം ചാര്‍ജബിള്‍ അണ്ടര്‍ ഹെഡ് സാലറീസ്, ഇന്‍കം ചാര്‍ജബിള്‍ അണ്ടര്‍ ദി ഹെഡ് ഹൗസ് പ്രോപ്പര്‍ട്ടി, ഇന്‍കം ഫ്രം അദര്‍ സോഴ്‌സസ് എന്നിവ കൂട്ടിക്കിട്ടുന്നതാണ് ഇത്. 
ഇനി ഫോമിലെ അടുത്ത സെക്ഷന്‍ പാര്‍ട്ട് സിയായ ഡിഡക്ഷന്‍സ് ആന്‍ഡ് ടാക്‌സബിള്‍ ടോട്ടല്‍ ഇന്‍കം ആണ്. അതായത് ഗ്രോസ് ടോട്ടല്‍ ഇന്‍കത്തില്‍ നിന്ന് ഇനിയും നിയമപ്രകരമുള്ള കിഴിവു തുക കുറയ്ക്കാം. ഇങ്ങനെ കുറച്ചശേഷമുള്ള വരുമാനത്തിനു മാത്രമേ നികുതി ഈടാക്കൂ. അത്തരത്തിലുള്ള കിഴിവുകള്‍ എങ്ങനെയാണ് രേഖപ്പെടുത്തേണ്ടതെന്ന് നാളെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA