ADVERTISEMENT

ഇത്തവണ ഇന്‍കം ടാക്സ് ഇ ഫയലിങ് തനിയെ ചെയ്യാം–13

വളരെ ശ്രദ്ധിച്ച് വേണം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍. ഒരിക്കല്‍ സമര്‍പ്പിച്ച റിട്ടേണില്‍ തെറ്റുകള്‍ സംഭവിച്ചുപോയെങ്കില്‍ അത് തിരുത്താന്‍ അവസരമുണ്ട്. എങ്കിലും പരമാവധി തെറ്റുകള്‍ വരുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. തെറ്റായ രീതിയില്‍ റിട്ടേണ്‍ നല്‍കുന്നത് റിട്ടേണുകള്‍ അസാധുവായി പോകാനോ, പിഴ ഈടാക്കാനോ ചിലപ്പോഴൊക്കെ ശിക്ഷ ക്ഷണിച്ചുവരുത്താനോ വരെ കാരണമായേക്കാം. അറിവില്ലായ്മകൊണ്ട് ഇത്തരം തെറ്റുകള്‍ സംഭവിക്കരുത്. കാരണം എന്തു സംശയം ഉണ്ടെങ്കിലും അത് പരിഹരിക്കാന്‍ ഇന്ന് വിവിധ സംവിധനങ്ങള്‍ ഉണ്ട്. ആദായനികുതി ദായകര്‍ ഈ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം. സംശയ നിവാരണത്തിന് ആദായ നികുതി വകുപ്പിനെത്തന്നെ സമീപിക്കാം. നികുതിദായകരുടെ സംശയ നിവാരണത്തിന് ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉന്നയിക്കപ്പെടുന്ന സംശയങ്ങളെ അടിസ്ഥാനമാക്കി അഞ്ചായി തരംതിരിച്ചാണ് ഹെല്‍പ്പ് ഡെസ്‌കുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ആദായനികുതിയുമായ ബന്ധപ്പെട്ട പൊതുവായ സംശയനിവാരണത്തിന് വിളിക്കേണ്ടത് 1800 180 1961 എന്ന നമ്പറിലേക്കാണ്. രാവിലെ 8 മണി മുതല്‍ രാത്രി എട്ടുമണിവരെ ഈ നമ്പരില്‍ തിങ്കള്‍ മുതല്‍ ശനി വരെ സേവനം ലഭിക്കും. തെറ്റുതിരുത്തല്‍, റീഫണ്ട്, വകുപ്പില്‍ നിന്നുള്ള അറിയിപ്പ് ലഭിക്കല്‍, ആദായനികുതി കണക്കാക്കല്‍, റിട്ടേണ്‍ പ്രോസസിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിളിക്കേണ്ടത്  1800 103 4455 (or)
+918046605200എന്നീ നമ്പരുകളിലേക്കാണ്. രാവിലെ 8 മണിമുതല്‍ രാത്രി എട്ടുമണിവരെ ഈ നമ്പരില്‍ തിങ്കള്‍ മുതല്‍ ശനിവരെ സേവനം ലഭിക്കും. 

ഈ ഫയലിങ്, ഫോമുകള്‍, ഈ ഫയലിങ് പോര്‍ട്ടലില്‍ നിന്നുള്ള മറ്റ് മൂല്യവര്‍ധിത സേവനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വിളിക്കേണ്ടത് 1800 103 0025 (or) +918046122000 +918026500026 എന്നീ നമ്പരുകളിലേക്കാണ്. രാവിലെ 9 മണിമുതല്‍ രാത്രി എട്ടുമണിവരെ ഈ നമ്പരില്‍ തിങ്കള്‍ മുതല്‍ ശനിവരെ സേവനം ലഭിക്കും. 

ഫോം 16, ടാക്‌സ് ക്രഡിറ്റ്, ഫോം 26 എ.എസ്, റ്റി.ഡി.എസ് സ്‌റ്റേറ്റ്‌മെന്റ് , ഫോം 15 സി.എ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 1800 103 0344 (or)+911204814600 എന്നീ നമ്പരുകളിലേക്കാണ് വിളിക്കേണ്ടത്. രാവിലെ 10 മണിമുതല്‍ വൈകിട്ട് 6 മണിവരെ ഈ നമ്പരില്‍ തിങ്കള്‍ മുതല്‍ ശനിവരെ സേവനം ലഭിക്കും. 

പാന്‍കാര്‍ഡ്, ടാന്‍ നമ്പര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് +912027218080 (or)
+912025658300 എന്നീ നമ്പരുകളിലേക്ക് വിളിക്കാം.  രാവിലെ 7  മണിമുതല്‍ വൈകിട്ട് 11 മണിവരെ ഈ നമ്പരില്‍ എല്ലാ ദിവസവും സേവനം ലഭിക്കും. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com