ഇൻകം ടാക്‌സ് റിട്ടേണ്‍ പാസ് വേര്‍ഡ് മറന്നുപോയാല്‍

money 845
SHARE

ഇന്‍കം ടാക്സ് റിട്ടേൺ ഇ ഫയലിങ് സ്വയം ചെയ്യാം– 15
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നതുകൊണ്ട് ഇന്‍കം ടാക്സ് റിട്ടേൺ ഇ ഫയലിങിനുള്ള പാസ് വേര്‍ഡ് പലരും മറന്നുപോയിട്ടുണ്ടാകും. പാന്‍ കാര്‍ഡ് നമ്പരാണ് യൂസര്‍ ഐഡി. പാസ് വേര്‍ഡ് മറന്നുപേയിട്ടുണ്ടെങ്കില്‍ അത് എളുപ്പത്തില്‍ തന്നെ വീണ്ടെടുക്കാവുന്നതേയൂള്ളൂ. ഇന്‍കം ടാക്‌സ് ഇന്ത്യ ഇ ഫയലിങ് വെബ്‌സൈറ്റില്‍ പോയി യൂസര്‍ ഐഡി നല്‍കുക. തുടര്‍ന്നുവരുന്ന ക്യാപ്ചര്ഡും രേഖപ്പെടുത്തിയശേഷം തുടരാനുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ഡ്രോപ് ഡൗണ്‍ മെനു വരും. അതില്‍ നിന്ന് താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒരു ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

1. ആന്‍സര്‍ സീക്രട്ട് ക്വസ്റ്റ്യന്‍
2. അപ് ലോഡ് ഡിജിറ്റല്‍ സിഗ്നേച്ചര്‍
3. യൂസിങ് ഒ.റ്റി.പി
4. ആധാര്‍ ഒ.റ്റി.പി

ഇവയില്‍ ഏതെങ്കിലും ഒരു ഓപ്ഷന്‍ സ്വീകരിച്ച് പാസ് വേര്‍ഡ് റീ സെറ്റ് ചെയ്യാം. നിങ്ങള്‍ നല്‍കിയിട്ടുള്ള ഫേണ്‍ നമ്പര്‍, ഇ മെയ്ല്‍ എന്നിവയില്‍ ഒ.റ്റി.പി വരും. അത് എന്റര്‍ ചെയ്താല്‍ പാസ് വേര്‍ഡ് റീ സെറ്റ് ചെയ്യാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA