ഇൻകം ടാക്സ് റീഫണ്ടിനായി ക്ലിക്ക് വേണ്ട, അക്കൗണ്ട് കാലിയാവും

  • ഫോൺ വിളികളോട് പ്രതികരിച്ചാലും വഞ്ചിക്കപ്പെടാം
digital-banking
SHARE

"നിങ്ങൾക്ക് ആദായ നികുതി റീഫണ്ടായി 19,500 രൂപ അനുവദിച്ചിട്ടുണ്ട്. തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ഉടൻ ക്രെഡിറ്റു ചെയ്യും. അതിനു വേണ്ടി ബാങ്ക് അക്കൗണ്ടിന്‍റെ  വിവരങ്ങൾ താഴെ കാണുന്ന ലിങ്കിലേക്ക് എത്രയും വേഗം നൽകുക"– 

ഇതിനകം തന്നെ ഇത്തരമൊരു സന്ദേശം പലർക്കും കിട്ടിയിട്ടുണ്ടാകാം.  ആഗസ്ത് 31 നു മുമ്പ് റിട്ടേൺ ഫയൽ ചെയ്യാനുള്ള തിരക്കിനിടയിൽ  ഇതു പോലെയുള്ള സന്ദേശങ്ങൾ അടുത്ത ദിവസങ്ങളിൽ നിങ്ങളെ തേടിയെത്തിയേക്കാം. ബാങ്കിങ് തട്ടിപ്പിന്‍റെ  ഏറ്റവും പുതിയ രീതിയാണിത്. സന്ദേശം വായിച്ച്  ലിങ്കിൽ ക്ലിക്കു ചെയ്താൽ നിങ്ങളുടെ വിവരങ്ങൾ ഉറപ്പായും തട്ടിപ്പുകാരുടെ പക്കലെത്തും. അതുപയോഗിച്ച് അക്കൗണ്ടിലെ പണം തട്ടിയെടുക്കുമെന്നോർക്കുക. 

ആദായ നികുതി വകുപ്പിൽ നിന്നാണെന്നും ബാങ്കിങ് വിവരങ്ങൾ നൽകണമെന്നും  പറഞ്ഞ് ഫോൺ കോളുകളും നിങ്ങളെ തേടി എത്തിയേക്കാം. വളരെ ആത്മാർത്ഥത തോന്നുന്ന വിധത്തിലുള്ള ഇത്തരം ഫോൺ വിളികളോട് പ്രതികരിച്ചാൽ ഉറപ്പായും നിങ്ങളുടെ ബാങ്ക് സംബന്ധിയയായ വിവരങ്ങൾ തട്ടിപ്പുകാർ ചോർത്തിയെടുക്കും. ആദായ നികുതി വകുപ്പോ, ബാങ്കുകളോ, റിസർവ് ബാങ്കോ ഒന്നും ഒരിക്കലും ഇടപാടുകാരുടെ വിവരങ്ങൾ ഫോണിലൂടെയോ ഇ മെയിയിലിലൂടെയോ ആവശ്യപ്പെടില്ല എന്നതാണ് ഇവിടെ ഓർത്തിരിക്കേണ്ട ഏറ്റവും പ്രധാന കാര്യം. എങ്ങനെയെങ്കിലും അവയോടു പ്രതികരിച്ചാൽ തട്ടിപ്പുകാര്‍ക്ക്  കാര്യങ്ങൾ എളുപ്പമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA