ADVERTISEMENT

സാമ്പത്തിക വർഷം ഒരു കോടി രൂപയോ അതിനു മുകളിലോ തുക പണമായി പിന്‍വലിക്കുകയാണെങ്കില്‍ ഇനി മുതല്‍ 2 ശതമാനം, അതായത് രണ്ടുലക്ഷം രൂപ സ്രോതസില്‍ നിന്നുള്ള നികുതി കിഴിവ്‌ (ടിഡിഎസ്‌) ഈടാക്കുമെന്നത് പ്രബല്യത്തിൽ വന്നു. സെപ്‌റ്റംബര്‍ 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്.

ഈ സാമ്പത്തിക വര്‍ഷം 2019 ആഗസ്‌റ്റ്‌ 31 വരെയുള്ള കാലയളവില്‍ 1 കോടി രൂപയോ അതില്‍ കൂടുതലോ പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ ടിഡിഎസ് ബാധകമാകില്ല. എന്നാൽ ഈ ടിഡിഎസ് കണക്കാക്കുന്നത് 2019 ഏപ്രിൽ മുതലുള്ള സാമ്പത്തിക വർഷത്തെ അടിസ്ഥാനമാക്കിയായതിനാൽ മൊത്തം പിൻവലിക്കൽ പരിധി 1 കോടി കഴിഞ്ഞാൽ 2 ശതമാനം ടിഡിഎസ്‌ ബാധകമായിരിക്കുമെന്ന്‌ സിബിഡിറ്റി (സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ട്‌ ടാക്‌സസ്‌) സർക്കുലറിൽ വിശദീകരിക്കുന്നു.

സാമ്പത്തിക വർഷത്തിന്റെ മധ്യത്തിൽ നടപ്പാക്കിയ ഈ നിബന്ധന പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. മൽസ്യ ബന്ധന മേഖല പോലെയുള്ള രൊക്കം പണം കൊടുത്തുള്ള ബിസിനസ് നടക്കുന്ന മേഖലകളിൽ ഇത് തിരിച്ചടിയാകും കറന്‍സി രഹിത സമ്പദ്‌ വ്യവസ്ഥയിലേക്ക്‌ മാറുക എന്ന ലക്ഷ്യത്തോടെയാണ്‌ ഒരു കോടി രൂപക്ക്‌ മുകളില്‍ പണമായി പിന്‍വലിക്കുന്നതിന്‌ 2 ശതമാനം ടിഡിഎസ്‌ ചുമത്താനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തിയത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com