ആദായനികുതി; ഇനി രണ്ടു തരം സ്ലാബുകൾ, ഏതു വേണമെന്നു നിങ്ങൾക്ക് തിരഞ്ഞെടുക്കാം

finance
SHARE

ആദായനകുതിയിൽ ഇനി പുതിയ സ്ലാബും നികുതി നിരക്കുകളും പ്രാബല്യത്തിൽ വരും. പക്ഷേ അതുകൊണ്ട് നിലവിലുള്ള സ്ലാബോ നിരക്കോ ഇല്ലാതാകുന്നില്ല. അതും നിലവിലുണ്ടാകും. ഈ രണ്ടു നിരക്കുകളിൽ ഏതു വേണമെന്നു നിങ്ങൾ നിശ്ചയിക്കണം. രണ്ടിൽ നിന്നും ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാനുള്ള അവകാശമാണ് ഇനി മുതൽ നിങ്ങൾക്ക് ലഭിക്കുക.

പുതിയ സംവിധാനത്തിൽ അഞ്ചു ലക്ഷം വരെ നികുതിയില്ല. അതിനു ശേഷം വിവിധ സ്ലാബുകളിലായി വിവിധ നിരക്കുകളും. നിരക്കുകൾ കാണുമ്പോൾ കാര്യമായി ലാഭം നികുതിയിൽ കിട്ടുമെന്നു ചിന്തിക്കും. പക്ഷേ ഒന്നോർക്കുക. 80സി അടക്കമുള്ള ഇളവുകളോ ആനുകൂല്യങ്ങളോ ഒന്നും പുതിയ സംവിധാനത്തിൽ അനുവദനീയമല്ല. ഇവിടെ ചില കാര്യങ്ങളിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്.

എന്നാൽ നിലവിലുള്ള സ്ലാബും നിരക്കുമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ 80 സി അടക്കമുള്ള എല്ലാവിധ ഇളവുകളും നേടാനുള്ള അവസരം ലഭിക്കും. അതിനാൽ പുതിയതാണോ പഴയതാണോ ലാഭകരം എന്നു കണക്കാക്കി അനുയോജ്യമായത് സ്വീകരിക്കുകയാണ് വേണ്ടത്.

income-tax-details
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA