പുതിയ നിരക്ക് പകുതി മാത്രം; പക്ഷേ ആദായനികുതി ബാധ്യത കൂടിയേക്കാം

TAX
SHARE

പുതുക്കിയ ആദായനികുതി സ്ലാബുകളിൽ, കുറഞ്ഞ നിരക്കിൽ നികുതി നൽകിയാൽ മതിയെന്ന് ആശ്വസിച്ചിരിക്കുകയാണോ? എങ്കിൽ അതു വേണ്ട. പുതിയ നിർദേശം അനുസരിച്ച് വ്യത്യസ്ത വാർഷിക വരുമാനത്തിനുള്ള നികുതി നിരക്ക് പകുതിയായി കുറച്ചിട്ടുണ്ട് എന്നതു യാഥാർ‍ത്ഥ്യം തന്നെ.

പക്ഷേ ഇതുവരെ നിങ്ങൾക്കു കിട്ടിയിരുന്ന 100 ഓളം ഡിഡക്ഷനുകളിൽ 30 എണ്ണം മാത്രമേ പുതിയ സംവിധാനത്തിൽ ഇനി നിങ്ങൾക്കു ഉപയോഗിക്കാനാകൂ. അതിൽ  80സി  അടക്കമുള്ളവ ഉൾപ്പെടുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത ഇല്ലെന്നാണ് ടാക്സ് കൺസൾട്ടന്റ്മാർ തന്നെ പറയുന്നത്.

അതായത് ഭൂരിപക്ഷം ഇളവുകളും ആനുകൂല്യങ്ങളും ഒഴിവാക്കി നികുതി നൽകാൻ തയാറുള്ളവർക്കാണ് പുതിയ കുറ‍ഞ്ഞ നിരക്കുകൾ ബാധകമാകുക. ഇതുവരെ നേടിയിരുന്ന  ആനുകൂല്യങ്ങൾ ഒഴിവാക്കുന്നതോടെ നിങ്ങളുടെ നികുതി ബാധക വരുമാനം കുതിച്ചുയർന്നേക്കാം.

അതുകൊണ്ടു തന്നെ പുതിയ സ്ലാബാണ് സ്വീകരിക്കുന്നതെങ്കിൽ നിങ്ങളുടെ ആദായനികുതി  ബാധ്യത കൂടാനാണ് സാധ്യത. എന്നാൽ പ്ലാനിങ്ങ് ഒന്നും ഇല്ലാതെ ഇൻകം ടാക്സ് നൽകുന്നവരെ സംബന്ധിച്ച് പുതിയ സ്ലാബ് സ്വീകരിച്ചു നികുതി കുറയ്ക്കാനുള്ള അവസരം  ഉണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA