മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടുപടിക്കല്‍ സേവനവുമായി എസ്ബിഐ

Mail This Article
ബാങ്കിൽ സേവനം തേടി എത്താൻ കഴിയാത്തവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നു. 70 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും ‘ഭിന്നശേഷി'യുള്ളവര്‍ക്കും രോഗികളായവര്‍ക്കും കാഴ്ച ശേഷിയില്ലാത്തവര്‍ക്കുമാണ് സേവനം എത്തിക്കുക. തിരഞ്ഞെടുക്കപ്പെട്ട ശാഖകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കാം
കെവൈസി മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന ഉപഭോക്താക്കളുടെ വീട്ട് പടിക്കലാണ് സേവനമെത്തിക്കുക. അക്കൗണ്ടുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ചിട്ടുള്ള ശാഖയുടെ 5 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്കാണ് സേവനം ലഭിക്കുക. ജോയിന്റ് അക്കൗണ്ട് ഉടമകള്‍ക്കും, മൈനര്‍ അക്കൗണ്ടുകള്‍ക്കും, വ്യക്തിഗതമല്ലാത്തതുമായ അക്കൗണ്ടുകള്‍ക്കും സേവനം ലഭിക്കില്ല.സാമ്പത്തിക ഇടപാടിന് 100 രൂപ യും സാമ്പത്തിക ഇതര ഇടപാടുകള്‍ക്ക് 60 രൂപ ഫീസുണ്ട് .