‘‘വീടും വാഹനവും രൊക്കം പണം കൊടുത്തു വാങ്ങരുത്’’

Mail This Article
ചില്ലറ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിത്യ ജീവിതത്തിലെ ചെലവുകള്‍ പകുതി കുറയ്ക്കാം., കുടുംബത്തിന്റെ ആരോഗ്യം അതിൽ പ്രധാനമാണ്. അസുഖം എപ്പോൾ ആരെ വേണമെങ്കിലും പിടികൂടാം, ചികിൽസാ ചെലവ് കുത്തനെ ഉയരുന്ന ഇക്കാലത്ത് പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിനായി കരുതൽ അത്യാവശ്യമാണ്. അതിനായി മെഡിക്ലെയിം പോളിസികൾ നിർബന്ധമായും എടുക്കുക. ആശുപത്രിച്ചെലവുകൾ കുറയ്ക്കാനാകും. വയനാട് താഴത്തൂരിലെ സരോജിനി എന്ന വീട്ടമ്മയുടെ അഭിപ്രായമാണിത്.
വീടു വയ്ക്കുന്ന കാര്യത്തിലുമുണ്ട് സരോജിനിക്ക് സ്വന്തമായ അഭിപ്രായം. വീടുപണിയാനുദ്ദേശിച്ചു സ്ഥലം വാങ്ങുമ്പോൾ ഭാവിയിൽ വില കൂടുമെന്നുറപ്പുള്ള സ്ഥലം വാങ്ങണം.. എന്നെങ്കിലും വിൽക്കേണ്ടി വന്നാൽ കൂടുതൽ വില കിട്ടുന്നതല്ലേ നല്ലത്?
അതു പോലെ വീടു വയ്ക്കുമ്പോഴും വാഹനം വാങ്ങുമ്പോഴും രൊക്കം പണം ചെലവഴിക്കുന്നത് നഷ്ടമാണ്. ഈ പണം ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളിൽ ബുദ്ധിപൂർവം നിക്ഷേപിച്ചാൽ അതിൽ നിന്നു ലഭിക്കുന്ന വരുമാനംകൊണ്ടുതന്നെ വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞേക്കാം. സരോജിനി പറയുന്നു.
നിത്യവും 10 മിനിറ്റ് മാറ്റി റ്വെച്ച് പണം ചെലവാകുന്ന വഴികൾ എഴുതിവയ്ക്കുക. പണം ചെലവാകുന്ന വഴികൾ കണ്ടെത്താൻ ഈ കണക്കെഴുത്ത് സഹായിക്കും അനാവശ്യ ചെലവുകൾ നിയന്ത്രിക്കാനും സഹായിക്കും. പുതിയ വായ്പ എടുത്ത് പഴയ വായ്പ തിരിച്ചടയ്ക്കുന്നതു നല്ലതല്ല.