സ്വത്ത് സമ്പാദിക്കുന്നതിൽ സ്ത്രീകൾ മുന്നിലേക്ക്

ladies discussion
SHARE

സമ്പാദ്യവും സാമ്പത്തികാസൂത്രണവുമൊക്കെ പൊതുവെ പുരുഷന്മാരുടെ കുത്തകയാണെന്നത് പഴങ്കഥ. ഇപ്പോൾ സ്ത്രീകളും ഇതിലെല്ലാം പങ്കാളികൾ ആണെന്നതാണ് പുതിയ വിവരം. വരവും ചെലവും തമ്മിലുള്ള അന്തരം കുറച്ച് ആരോഗ്യകരമായ കുടുംബ ബജറ്റ് തയ്യാറാക്കാനും സ്വത്തു  സമ്പാദിക്കാനും ഒക്കെ  സ്ത്രീകൾക്കുമുണ്ട് പ്രാവീണ്യം. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ അൽപം കുറവാണെങ്കിലും സ്ത്രീകളുടെ ആസ്തി മൂല്യവും വർധിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.  

സ്ത്രീകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയിൽ  വാർഷികാടിസ്ഥാനത്തിൽ ഏഴു ശതമാനമാണ് വർധന. ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റേതാണ് കണ്ടെത്തൽ. സംരംഭകരും  കോർപ്പറേറ്റ് ലോകത്ത് ജോലി ചെയ്യുന്നവരും ഒക്കെയായ സ്ത്രീകളുടെ എണ്ണം വർധിക്കുന്നതോടെ വനിതകളുടെ ആസ്തി മൂല്യം ഇനിയും ഉയർന്നേക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VARIETY
SHOW MORE
FROM ONMANORAMA