യാത്രാ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്‌

delhi-vehicles
Representative Image
SHARE

ഏപ്രിലില്‍ രാജ്യത്തെ യാത്രാവാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്‌ പ്രകടമായി. തെരഞ്ഞെടുപ്പ്‌ ഫലം സംബന്ധിച്ചുള്ള ആശങ്കകളും വിപണിയിലെ ധനലഭ്യത കുറവും ഇന്‍ഷൂറന്‍സ്‌ ചെലവിലുണ്ടായ വര്‍ധനയും യാത്രവാഹന വില്‍പ്പനയെ ബാധിച്ചു. ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയിലെ യാത്രാ വാഹന വില്‍പ്പനയില്‍ 17 ശതമാനം കുറവുണ്ടായി. കഴിഞ്ഞ 8 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ ഇടിവാണിത്‌. വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാമിന്റെ കണക്കുകളനുസരിച്ച്‌ 2011 ഒക്ടോബറിന്‌ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പന ഇടിവാണ്‌ കഴിഞ്ഞ മാസത്തേത്‌.

രാജ്യത്തെ മുന്‍ നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ യാത്രാ വാഹന വില്‍പ്പന ഏപ്രിലില്‍ 19.6 ശതമാനം കുറഞ്ഞ്‌ 131,385 യൂണിറ്റായി. ഹ്യുണ്ടായ്‌ മോട്ടോഴ്‌സിന്റെ ആഭ്യന്തര വില്‍പ്പനയില്‍ 10.1 ശതമാനം ഇടിവുണ്ടായി. 


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VARIETY
SHOW MORE
FROM ONMANORAMA