ഈസ്‌മൈട്രിപ് ഐപിഒയ്ക്ക് ഒരുങ്ങുന്നു

Mail This Article
ആഭ്യന്തര വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടല്‍ ആകാനുള്ള ഒരുക്കത്തിലാണ് ഈസ്‌മൈട്രിപ്. പ്രഥമ ഓഹരി വില്‍പ്പന തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ കമ്പനി തുടങ്ങി. ഐപിഒ വഴി 750 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒ തുടങ്ങുന്നതിന് ആവശ്യമായ രേഖകള്‍ സെബിക്ക് മുമ്പാകെ ജൂണോടെ സമര്‍പ്പിക്കും. ഐപിഒയുടെ മെര്‍ച്ചന്റ് ബാങ്കര്‍മാരായി ആക്‌സിസ് ക്യാപിറ്റലിനെയും ജെഎം ഫിനാന്‍ഷ്യലിനെയും നിയമിച്ചു
2008 ല്‍ തുടങ്ങിയ ഈസ്‌മൈട്രിപ് എയര്‍ ടിക്കറ്റ്, ഹോട്ടല്‍ ബുക്കില്‍, ബസ് ബുക്കിങ്, ഹോളിഡെ പാക്കേജുകള്‍ തുടങ്ങിയ സേവനങ്ങള്‍ ആണ് ലഭ്യമാക്കുന്നത്. ഓണ്‍ലൈന്‍ ട്രാവല്‍ രംഗത്തെ സ്ഥാനം ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് കമ്പനി. നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മെയ്ക്‌മൈട്രിപ് ആണ് ഈ രംഗത്ത് ആദ്യ സ്ഥാനത്തുള്ളത്. യാത്ര, ഇക്‌സിഗോ, ബുക്കിങ് ഡോട്ട് കോം തുടങ്ങിയവരാണ് ഈസ്‌മൈട്രിപ്പിന്റെ മുഖ്യ എതിരാളികള്‍.