ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളായ ഒല ക്രഡിറ്റ് കാര്‍ഡ് പുറത്തിറക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വിസ എന്നിവയുമായി ചേര്‍ന്നാണ് ഒല മണി ക്രഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേക റിവാര്‍ഡ്, കാഷ്‌ബാക്ക് ഓഫറുകളോടെയാണ് ഒലയുടെ ക്രഡിറ്റ് കാര്‍ഡ് എത്തുന്നത്. ഒലയുടെ ഉപയോക്താക്കള്‍ക്ക് പ്രവേശന ഫീസ് ഇല്ലാതെ ക്രഡിറ്റ് കാര്‍ഡ് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. നിലവിലെ ഉപയോക്താക്കള്‍ക്ക് ഒലയുടെ ആപ്പ് വഴി ക്രഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. ആപ്പ് വഴി ക്രഡിറ്റ് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും കഴിയും. 2022 ഓടെ 10 ദശലക്ഷം ക്രഡിറ്റ് കാര്‍ഡുകളാണ് ഒല ലക്ഷ്യമിടുന്നത്.
ഒല ക്രഡിറ്റ് കാര്‍ഡ് പുറത്തിറക്കി

SHOW MORE