ക്രഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം?

Mail This Article
നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. പ്രത്യേകിച്ച് നിങ്ങള്‍ക്ക് ഉയര്‍ന്ന് ക്രഡിറ്റ് ലിമിറ്റ് ഉണ്ടെങ്കില്‍. ക്രഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടു എന്ന് മനസിലാക്കിയാല്‍ ആ നിമിഷം തന്നെ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണം,ഒട്ടും സമയം പാഴാക്കരുത്. ക്രഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ടത് കാര്‍ഡ് ബ്ലോക് ചെയ്യുകയാണ്.
ക്രഡിറ്റ് കാര്‍ഡ് ബ്ലോക് ചെയ്യുന്നതിന് വിവിധ മാര്‍ഗങ്ങൾ
1. കഴിയുന്നത്രയും വേഗത്തില്‍ നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിക്കുക. 24 മണിക്കൂറും കസ്റ്റമര്‍ കെയറുകള്‍ സേവനം ലഭ്യമാക്കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം. അതിനാല്‍ ഏത് സമയത്തും വിളിക്കാം. ക്രഡിറ്റ് കാര്‍ നമ്പര്‍ അവര്‍ ആവശ്യപ്പെടും. കാര്‍ഡ് നമ്പര്‍ ഓര്‍മ്മ ഇല്ലെങ്കില്‍ അക്കൗണ്ട് നമ്പര്‍, പേര്, ബ്രാഞ്ച് എന്നിവ ഉള്‍പ്പടെയുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കുക. കാര്‍ഡ് ബ്ലോക് ചെയ്യാനുള്ള കാരണവും വെളിപ്പെടുത്തണം.
2. ഇന്റര്‍നെറ്റ് ബാങ്കിങ് വഴി
. ബാങ്കിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യുക
. ക്രഡിറ്റ് കാര്‍ഡ് എന്ന് കാണുന്നതില്‍ ക്ലിക് ചെയ്യുക
. ബ്ലോക് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക
. ബ്ലോക് ചെയ്യാനുള്ള കാരണം ചോദിക്കും അതിന് ഉത്തരം നല്‍കുക.
. ബ്ലോക് ചെയ്യാനുള്ള അപേക്ഷ സ്വീകരിച്ച് ഏതാനം സമയത്തിനുള്ളില്‍ കാര്‍ഡ് ബ്ലോക് ആകും.
3. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉടന്‍ നിങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ച് സന്ദര്‍ശിച്ച് കാര്യം വിശദമാക്കുക. അവര്‍ ഉടന്‍ തന്നെ കാര്‍ഡ് ബ്ലോക് ചെയ്യും.
4.ഇതിന് പുറമെ എസ്എംഎസ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ക്രഡിറ്റ് കാര്‍ഡ് ബ്ലോക് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുന്നുണ്ട്.
നിലിവിലെ ക്രഡിറ്റ് കാര്‍ഡ് ബ്ലോക് ചെയ്ത് കഴിഞ്ഞാല്‍ പുതിയ കാര്‍ഡിന് വേണ്ടി ബാങ്കില്‍ അപേക്ഷിക്കാം. പുതിയ കാര്‍ഡ് ലഭിക്കുന്നതിന് മൊബൈല്‍ ആപ്പ് വഴിയും ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴിയും അപേക്ഷ നല്‍കാം. അതല്ലെങ്കില്‍ ബാങ്കിന്റെ ബ്രാഞ്ചില്‍ സന്ദര്‍ശിച്ച് നേരിട്ട് അപേക്ഷ നല്‍കാം. കൂടാതെ ഹെല്‍പ്‌ലൈന്‍ നമ്പറും ഉപയോഗപ്പെടുത്താം. സാധാരണയായി ബാങ്കുകള്‍ പുതിയ ക്രഡിറ്റ് കാര്‍ഡ് ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ ലഭ്യമാക്കും.