ആമസോണ്‍ പാന്‍ട്രി സേവനങ്ങള്‍ വിപുലമാക്കുന്നു

Mail This Article
ഇന്ത്യയിലെ ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സേവന വിപുലീകരണവുമായി ആമസോണ്‍. നിത്യോപയോഗ സാധനങ്ങള്‍ ഒരുമിച്ച് ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന ആമസോണിന്റെ പാന്‍ട്രി സേവനങ്ങള്‍ 110 ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടെ കമ്പനി വ്യാപിപ്പിക്കും.
പലവ്യഞ്ജനങ്ങള്‍, ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള മറ്റ് ഉത്പന്നങ്ങള്‍, പേഴ്‌സണല്‍ കെയര്‍, ബേബി കെയര്‍ ഉത്പന്നങ്ങള്‍,പാക്കേജ്ഡ് ഫൂഡ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി 5,000ത്തോളം ഉത്പന്നങ്ങളാണ് പാന്‍ട്രിയില്‍ ലഭ്യമാക്കുന്നത്. ഇത് പ്രതിമാസം ഒരുമിച്ച് വാങ്ങി സൂക്ഷിക്കാനാകും എന്നതാണ് സവിശേഷത.
2016-ലാണ് സേവനം ഇന്ത്യയില്‍ ആരംഭിച്ചത്. തുടക്കത്തില്‍ കൊത്തക്കത്തയില്‍ മാത്രമായിരുന്നു സേവനം. ബെംഗളൂരൂ ഉള്‍പ്പെടെയുള്ള കൂടുതല്‍ നഗരങ്ങളിലേക്ക് പിന്നീട് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇപ്പോള്‍ 70 നഗരങ്ങളില്‍ കമ്പനി സേവനം ലഭ്യമാക്കുന്നുണ്ട്.