അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയില്‍ ഭാഗമാകാനുള്ള പ്രായപരിധിയും പെന്‍ഷന്‍ ആനുകൂല്യവും ഉയര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) ഇത് സംബന്ധിച്ച് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ മന്ത്രിസഭയില്‍ അറിയിച്ചു.
അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ഉറപ്പ് വരുത്തുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന.
18 മുതല്‍ 40 വയസ്സുവരെ ഉള്ളവര്‍ക്കാണ് നിലവില്‍ പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുന്നത്. പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് അറുപത് വയസ്സ് കഴിയുമ്പോള്‍ 1000 രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. ചേരുമ്പോഴുള്ള പ്രായം, 60 വയസ്സ് എത്താന്‍ ശേഷിക്കുന്ന വര്‍ഷങ്ങള്‍ തിരഞ്ഞെടുക്കുന്ന പെന്‍ഷന്‍ തുക എന്നിവ അടിസ്ഥാനമാക്കിയാണ് മാസം തോറും അടക്കേണ്ട തുക നിശ്ചയിക്കുന്നത്.
അടല്‍ പെന്‍ഷന്‍ യോജന: പ്രായ പരിധി ഉയര്‍ത്തുന്നത് പരിഗണനയില്‍

SHOW MORE